റഷ്യയുടെ കാര്യത്തിൽ ഇന്ത്യക്ക് ധൈര്യക്കുറവ് ;യുക്രൈൻ വിഷയത്തിൽ കേന്ദ്ര സർക്കാരിനെതിരെ ശശി തരൂർ

അക്രമത്തിലൂടെ മറ്റു രാജ്യങ്ങളെ പിടിച്ചടക്കുന്നതിനോട് യോചിക്കാൻ കഴിയില്ല

Update: 2022-02-25 04:36 GMT

റഷ്യ, യുക്രൈൻ വിഷയത്തിൽ ഇന്ത്യ സ്വീകരിച്ച നിലപാടിനെതിരെ രൂക്ഷ വിമർശനവുമായി ശശി തരൂർ എംപി. നിലവിലെ സാഹചര്യത്തിൽ ഇന്ത്യ സ്വീകരിക്കുന്ന മൗനം ശരിയല്ലെന്നും റഷ്യയുടെ കാര്യത്തിൽ ഇന്ത്യക്ക് ധൈര്യക്കുറവാണെന്നും തരൂർ പറഞ്ഞു.

ഇത് രാജ്യത്തിന് തന്നെ നാണക്കേടാണ്. റഷ്യ നല്ലൊരു സുഹൃത്തായിരിക്കാം അതിനാൽ ചില ആശങ്കകൾ ഉണ്ടാവാം. ഇന്ത്യയുടെ ഇത്തരത്തിലുള്ള നിലപാട് ഖേദകരമാണ്.  ചൈന ഏതെങ്കിലും തരത്തിൽ  ഇന്ത്യക്ക് ഭീഷണിയുമായി വന്നാൽ  മറ്റു രാജ്യങ്ങൾ നമ്മളോടൊപ്പം നിലകൊള്ളണമെന്ന് നമ്മൾ ആഗ്രഹിക്കില്ലേ എന്നും അദ്ദേഹം ചോദിച്ചു. എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertising
Advertising

യുക്രൈന്റെ അവസ്ഥ പൂർണമായും മനസിലാക്കാൻ സാധിക്കുന്നു. അക്രമത്തിലൂടെ മറ്റു രാജ്യങ്ങളെ പിടിച്ചടക്കുന്നതിനോട് യോചിക്കാൻ കഴിയില്ല. ഇരു പക്ഷവു തമ്മിൽ പോരടിക്കുകയും രണ്ട് പേരും സംയമനം പാലിക്കുകയും ചെയ്യാനാണ് എന്നാണ് ഇന്ത്യയുടെ നിലപാടിൽ നിന്നും മനസിലാവുന്നത്. എന്നാൽ ഇവിടെ ഒരു രാജ്യം മറ്റൊരു രാജ്യത്തെ ആക്രമിക്കുകയാണെന്ന് ഇന്ത്യ മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

'24,000ത്തോളം ഇന്ത്യൻ വിദ്യാർത്ഥികളാണ് യുക്രൈനിൽ കുടുങ്ങിക്കിടക്കുന്നത്. ഇതിൽ കേരളത്തിൽ നിന്നുള്ള 2300 പേരും ഉണ്ട്. പലരൂമായും ബന്ധപ്പെടാൻ സാധിക്കുന്നുന്നുണ്ട്. വ്യോമതാവളങ്ങൾ അടച്ചതോടെ അവർക്ക് രാജ്യത്തേക്ക് തിരിച്ചെത്താനുള്ള വഴിയും ഇല്ലാതായി'- തരൂർ പറഞ്ഞു.

യുക്രൈനിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ രക്ഷാദൗത്യം ഇന്ത്യ ഊർജിതമാക്കി. യുക്രൈൻ്റെ അതിർത്തി രാജ്യങ്ങൾ കേന്ദ്രീകരിച്ചുള്ള രക്ഷാ ദൗത്യമാണ് ഇന്ത്യ പദ്ധതിയിട്ടിരിക്കുന്നത്. പോളണ്ട്, ഹംഗറി , സ്ലൊവാക്യ, റുമേനിയ എന്നീ രാജ്യങ്ങളുമായി ഇന്ത്യയുടെ നയതന്ത്ര പ്രതിനിധികൾ ചർച്ച നടത്തും. ഹംഗറിയും പോളണ്ടും ഇന്ത്യയുടെ രക്ഷാ ദൗത്യത്തിന് പിന്തുണ അറിയിച്ചിട്ടുണ്ട്. റോഡ് മാർഗം ഇന്ത്യക്കാരെ ഈ രാജ്യങ്ങളിലേക്ക് എത്തിച്ച് വ്യോമമാർഗം ഇന്ത്യയിൽ തിരിച്ചെത്തിക്കുന്ന രീതിയിലാണ് രക്ഷാ ദൗത്യം. പാസ്പോർട്ടും വിദ്യാഭ്യാസ രേഖകളും അവശ്യവസ്തുക്കളുമായി കരുതി ഇരിക്കാൻ വിദ്യാർഥികൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാർക്ക് നിർദേശം നൽകിയിട്ടുണ്ട്. 

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News