രാജ്യത്ത് കോവിഡ് വ്യാപനം കുറയുന്നു; 147 ദിവസത്തിനു ശേഷം പ്രതിദിന രോഗബാധ മുപ്പതിനായിരത്തില്‍ താഴെ

കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്, 373 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.

Update: 2021-08-10 06:20 GMT

രാജ്യത്ത് കോവിഡ് കേസുകള്‍ ഗണ്യമായി കുറയുന്നു.  കഴിഞ്ഞ 24 മണിക്കൂറിനിടെ 28,204 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 147 ദിവസത്തിന് ശേഷമാണ് പ്രതിദിന രോഗികളുടെ എണ്ണം മുപ്പതിനായിരത്തിന് താഴെയെത്തുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 

373 പേരാണ് കോവിഡ് ബാധിച്ച് ഇന്നലെ മരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണങ്ങള്‍ 4,28,682 ആയി. അതേസമയം, 41,511 പേരാണ് 24 മണിക്കൂറിനിടെ രോഗമുക്തരായത്. ഇതുവരെ 3,11,80,968 പേർ രോഗമുക്തി നേടി.

3,88,508 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. 97.45 ശതമാനമാണ് രോഗമുക്തി നിരക്ക്. 15,11,313 സാമ്പിളുകള്‍ കഴിഞ്ഞ ദിവസം പരിശോധിച്ചു. രാജ്യത്ത് ഇതുവരെ 48,32,78,545 സാമ്പിളുകള്‍ പരിശോധിച്ചതായി ഐ.സി.എം.ആര്‍ അറിയിച്ചു. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News