അഫ്ഗാനിൽ നിന്ന് പൗരന്മാരെ തിരികെയെത്തിക്കാൻ അമേരിക്കയുടെ സഹായം തേടി ഇന്ത്യ

അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും വിദേശകാര്യമന്ത്രി എസ് ജയശങ്കറും തമ്മില്‍ സംസാരിച്ചു

Update: 2021-08-17 03:43 GMT

അഫ്ഗാനിൽ നിന്ന് പൗരന്മാരെ തിരികെയെത്തിക്കാൻ ഇന്ത്യ അമേരിക്കയുടെ സഹായം തേടി. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ സംസാരിച്ചു. അഫ്ഗാനിലെ നിലവിലെ സാഹചര്യമാണ് ചർച്ചയായത്. 

അതേസമയം, ജനത്തിരക്ക് കാരണം അടച്ചിട്ട കാബൂള്‍ വിമാനത്താവളം തുറന്നു. പ്രധാന റണ്‍വെയില്‍ നിന്ന് ആളുകളെ ഒഴിപ്പിച്ചു. പൗരന്മാരെ കൊണ്ടുപോകുന്നത് പുനരാരംഭിക്കുമെന്ന് ലോകരാജ്യങ്ങൾ അറിയിച്ചതോടെ ഇന്ത്യയും കൂടുതൽ വിമാനങ്ങളയക്കും.

അഫ്ഗാനിലെ ഇന്ത്യക്കാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് വിവരം. രണ്ട് ദിവസത്തിനുള്ളിൽ തിരിച്ചെത്താനാഗ്രഹമുള്ള എല്ലാ ഇന്ത്യക്കാരെയും നാട്ടിലെത്തിക്കും. ഇതുമായി ബന്ധപ്പെട്ട് വിദേശകാര്യ മന്ത്രാലയം ഇന്നലെ യോഗം ചേർന്നിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ കാബൂളിലേക്ക് അയക്കുന്നതിന് വ്യോമസേന വിമാനങ്ങള്‍ സജ്ജമാണ്. 

Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News