'പുഷ്പ' കണ്ട് പ്രചോദനം; മൂവർ സംഘം യുവാവിനെ കുത്തിക്കൊന്നു

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിലാണ് സംഭവം

Update: 2022-01-21 11:53 GMT
Editor : Dibin Gopan | By : Web Desk

തെലുങ്ക് ചിത്രം പുഷ്പ കണ്ടതിന്റെ പ്രേരണയിൽ ഡൽഹിയിൽ മൂന്ന് പ്രായപൂർത്തിയാവാത്ത ആൺകുട്ടികൾ 24കാരനെ കുത്തിക്കൊന്നു. കുപ്രസിദ്ധി നേടുന്നതിന് യുവാവിനെ കൊല്ലുന്ന വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെയ്ക്കാനും കുട്ടികൾ തീരുമാനിച്ചിരുന്നതായി പൊലീസ് പറയുന്നു. പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.

വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി മേഖലയിലാണ് സംഭവം. 24 വയസുള്ള ഷിബുവിനെയാണ് പ്രായപൂർത്തിയാവാത്ത മൂന്ന് ആൺകുട്ടികൾ ചേർന്ന് കൊലപ്പെടുത്തിയത്. തെലുങ്കു ചിത്രമായ പുഷ്പ കണ്ടതിന്റെ പ്രചോദനമാണ് കുറ്റകൃത്യം ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഒരു കടയിലെ ജോലിക്കാരനാണ് കൊല്ലപ്പെട്ട ഷിബു. യുവാവിനെ മൂന്ന് പേർ ചേർന്ന് കൊല്ലുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞതാണ് കേസിന് തുമ്പായത്. കൗമാരക്കാർ അവരെ തന്നെ വിളിച്ചിരുന്നത് ബദ്നാം സംഘം എന്നാണ്. പുഷ്പയിൽ മുഖ്യ കഥാപാത്രത്തെ അനുകരിക്കാനാണ് ഇവർ ശ്രമിച്ചതെന്ന് പൊലീസ് പറയുന്നു.

Tags:    

Writer - Dibin Gopan

contributor

Editor - Dibin Gopan

contributor

By - Web Desk

contributor

Similar News