അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഇന്ത്യയിലേക്കുള്ള വിലക്ക് നീക്കി; 27 മുതൽ ഉപാധികളോടെ അനുമതി

ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ച് സർവീസ് നടത്താം

Update: 2022-03-08 14:13 GMT

കോവിഡ് വ്യാപനം കണക്കിലെടുത്ത് അന്താരാഷ്ട്ര വിമാനങ്ങൾക്ക് ഏർപെടുത്തിയിരുന്ന വിലക്കുകൾ പൂർണമായും നീക്കി. മാർച്ച് 27 മുതൽ ഉപാധികളോടെയായിരിക്കും സർവീസിന് അനുമതി. ആരോഗ്യമന്ത്രാലയത്തിന്റെ പ്രോട്ടോകോൾ പാലിച്ച് സർവീസ് നടത്താം.

Advertising
Advertising

കോവിഡ് വ്യാപനത്തെ തുടർന്ന് രണ്ടു വർഷത്തിന് ശേഷമാണ് അന്താരാഷ്ട്ര വിമാനങ്ങൾ പൂർണമായും തുറക്കാൻ കേന്ദ്രം ഉത്തരവിടുന്നത്. കഴിഞ്ഞ ഡിസംബർ 15 ന് വിലക്കുകൾ നീക്കി വിമാന സർവീസുകൾ പുനരാരംഭിക്കാൻ കേന്ദ്രം ആലോച്ചിരുന്നു. എന്നാൽ ആ സമയത്ത് കോവിഡ് മൂന്നാം തരംഗം രൂക്ഷമാവുകയും ഒമിക്രോൺ കേസുകൾ വർധിക്കുകയും ചെയ്തതിനാൽ സർവീസുകൾ പുനരാംഭിക്കാൻ കഴിഞ്ഞില്ല.

Full View

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News