ഇന്ത്യയിൽ നിർമിച്ച ഭാരമേറിയ ഉപഗ്രഹം CMS-03ന്റെ വിക്ഷേപണം ഇന്ന്

ഇന്ത്യൻ നാവികസേനയ്ക്ക് മാത്രമായുള്ള സൈനിക ആശയവിനിമയ ഉപഗ്രഹമാണിത്

Update: 2025-11-02 03:44 GMT
Editor : ലിസി. പി | By : Web Desk

ഹൈദരബാദ്: : ഇന്ത്യയിൽ നിർമിച്ച ഭാരമേറിയ ഉപഗ്രഹം വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആർഒ.4,410 കിലോ ഭാരമുള്ള സിഎംഎസ് 03 വൈകിട്ട് 5.26നാണ് വിക്ഷേപിക്കുക.ഇന്ത്യൻ നാവികസേനയ്ക്ക് മാത്രമായുള്ള സൈനിക ആശയവിനിമയ ഉപഗ്രഹമാണിത്.ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ നിന്നാണ് വിക്ഷേപണം.LMV 3 M 5 റോക്കറ്റിന്റെ അഞ്ചാമത് ദൗത്യമാണിത്.എൽവിഎം 3 റോക്കറ്റ് ഉപയോഗിച്ചാണ് ഭ്രമണപഥത്തിലെത്തിക്കുന്നത്.

നാവികസേനയുടെ കപ്പലുകൾ, അന്തർവാഹിനികൾ, വിമാനങ്ങൾ, കരയിലെ കമാൻഡ് സെന്ററുകൾ എന്നിവ തമ്മിൽ തത്സമയവും സുരക്ഷിതവുമായ ആശയവിനിമയ ലിങ്കുകൾ സ്ഥാപിക്കാൻ ഈ ഉപഗ്രഹം സഹായിക്കും. 2025ലെ ഐഎസ്ആർഒയുടെ നാലാമത്തെ വിക്ഷേപണ ദൗത്യമാണ് എൽവിഎം3 എം5.രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ ഉപഗ്രഹത്തിന്റെ ചിത്രങ്ങളോ, കൂടുതൽ വിശദാംശങ്ങളോ ഐഎസ്ആർഒ ഇക്കുറി പുറത്തുവിട്ടിട്ടില്ല.രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട ദൗത്യമായതിനാൽ വിവരങ്ങൾ ഐഎസ്ആർഒ രഹസ്യമായി സൂക്ഷിക്കുകയായിരുന്നു.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

By - Web Desk

contributor

Similar News