ജമ്മു കശ്മീരിൽ തീവ്രവാദി പിടിയിൽ; ആയുധങ്ങൾ കണ്ടെടുത്തു

ബുദ്ഗാം ജില്ലയിലെ ഗോപാൽപോരയിൽ ആഗസ്റ്റ് 15ന് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം

Update: 2022-08-21 07:42 GMT
Editor : banuisahak | By : Web Desk

ബന്ദിപ്പോര: ഇന്ത്യൻ സൈന്യവുമായി നടത്തിയ സംയുക്ത ഓപ്പറേഷനിൽ ജമ്മു കശ്മീരിലെ ബന്ദിപ്പോരയിൽ നിന്ന് ഒരു ഭീകരനെ പിടികൂടി. ബാരാമുള്ള ജില്ലയിലെ ബെയ്‌ഗ് മൊഹല്ല ഫത്തേപോറ സ്വദേശിയാണ് അറസ്റ്റിലായ ഭീകരൻ ഇനാ ഭായ് എന്ന ഇംതിയാസ് അഹ് ബീഗ്. ഇയാളിൽ നിന്ന് ഒരു എകെ 47 റൈഫിൾ, രണ്ട് എകെ മാഗസിനുകൾ, 59 എകെ റൗണ്ടുകൾ എന്നിവയും വെടിയുണ്ടകളും പൊലീസ് കണ്ടെടുത്തു. 

ബുദ്ഗാം ജില്ലയിലെ ഗോപാൽപോരയിൽ ആഗസ്റ്റ് 15ന് നടന്ന ഗ്രനേഡ് ആക്രമണത്തിൽ ഇയാൾക്ക് പങ്കുണ്ടെന്നാണ് വിവരം. ആക്രമണത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ജമ്മു കശ്മീരിലെ ശ്രീനഗർ, ജമ്മു, കത്വ, സാംബ, ദോഡ ജില്ലകളിലും പൊലീസ് റെയ്ഡ് തുടരുകയാണ്. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News