ഭര്‍ത്താവ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റില്‍; മേയറെ പുറത്താക്കി

മേയറുടെ വസതിയിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഭര്‍ത്താവ് പിടിയിലായത്

Update: 2023-08-06 06:16 GMT

Mayor Munesh Gurjar

Advertising

ജയ്പൂര്‍: ഭര്‍ത്താവ് കൈക്കൂലി കേസില്‍ അറസ്റ്റിലായതിനു പിന്നാലെ രാജസ്ഥാനില്‍ മേയറെ പുറത്താക്കി. ജയ്പൂർ ഹെറിറ്റേജ് മുനിസിപ്പൽ കോർപറേഷൻ മേയർ മുനേഷ് ഗുർജറിനെയാണ് രാജസ്ഥാൻ സർക്കാർ സസ്പെൻഡ് ചെയ്തത്. ഭൂമിയുടെ പട്ടയം നല്‍കാന്‍ മുനേഷിന്‍റെ ഭര്‍ത്താവ് സുശീല്‍ ഗുർജര്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയെന്നാണ് ആരോപണം.

മേയറുടെ വസതിയിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഭര്‍ത്താവ് പിടിയിലായത്. വസതിയിൽ നിന്ന് 40 ലക്ഷം രൂപ കണ്ടെടുത്തു. മേയർ അന്വേഷണത്തെ സ്വാധീനിക്കാനിടയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുറത്താക്കിയത്. സുശീൽ ഗുർജറിനൊപ്പം രണ്ട് പേരെ കൂടി അറസ്റ്റ് ചെയ്തിട്ടുണ്ട്. അവരെയും ചോദ്യംചെയ്യും.

സുശീൽ ഗുർജാർ തന്റെ സഹായികളായ നാരായൺ സിങ്, അനിൽ ദുബെ എന്നിവർ മുഖേന പട്ടയ അപേക്ഷ വേഗത്തില്‍ പാസ്സാക്കാന്‍ രണ്ട് ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിലാണ് ഉദ്യോഗസ്ഥര്‍ മേയറുടെ വസതിയിലെത്തിയത്. നാരായൺ സിങ്ങിന്റെ വീട്ടിൽ നിന്ന് 8 ലക്ഷം രൂപ കണ്ടെടുത്തു.



Summary- The Rajasthan government in a late night order has suspended Jaipur Heritage Municipal Corporation Mayor Munesh Gurjar, whose husband Sushil Gurjar was yesterday arrested by the state's Anti-Corruption Bureau for allegedly taking ₹ 2 lakh as a bribe in exchange for issuing a land lease. 

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News