ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ കോടതി വിധി വിചിത്രം: ജമാഅത്തെ ഇസ്‌ലാമി

ആരാധനാലയ സംരക്ഷണനിയമം നിലനിൽക്കെയുള്ള കോടതി വിധി നിയമലംഘനമാണെന്ന് ജമാഅത്ത് അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു.

Update: 2024-02-01 14:42 GMT

ന്യൂഡൽഹി: ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകിയ വരാണസി കോടതി വിധി വിചിത്രമെന്ന് ജമാഅത്തെ ഇസ്‌ലാമി. ആരാധനാലയ സംരക്ഷണനിയമം നിലനിൽക്കെയുള്ള കോടതി വിധി നിയമലംഘനമാണെന്ന് ജമാഅത്ത് അഖിലേന്ത്യാ അധ്യക്ഷൻ സയ്യിദ് സആദത്തുല്ല ഹുസൈനി പറഞ്ഞു. മസ്ജിദിനുമേൽ നിയമവിരുദ്ധമായി ആധിപത്യം നേടാനുള്ള ശ്രമം മേൽക്കോടതി തടയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അതിനിടെ ഗ്യാൻവാപി മസ്ജിദിന്റെ സൂചനാ ബോർഡിൽ പേര് മറച്ച് ഒട്ടിച്ച സ്റ്റിക്കർ പൊലീസ് നീക്കം ചെയ്തു. രാഷ്ട്രീയ ഹിന്ദു ദൾ പ്രവർത്തകരാണ് പോസ്റ്റർ ഒട്ടിച്ചത്. പോസ്റ്റർ ഒട്ടിച്ച നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ പൊലീസ് കേസെടുത്തു. ബുധനാഴ്ചയാണ് ഗ്യാൻവാപി മസ്ജിദിൽ പൂജക്ക് അനുമതി നൽകി വരാണസി ജില്ലാ കോടതി ഉത്തരവിട്ടത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News