ജാമിഅ മില്ലിയ സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടത്തും; വിദ്യാർഥികളുടെ സസ്‌പെൻഷൻ പിൻവലിക്കും

തെരഞ്ഞെടുപ്പിന്‍റെ കൃത്യമായ തിയതി പ്രഖ്യാപിക്കാത്തതിനാൽ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം

Update: 2026-10-26 02:28 GMT

ഡൽഹി: ജാമിഅ മില്ലിയ സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനം. പ്രതിഷേധത്തിൽ പങ്കെടുത്ത വിദ്യാർഥികളുടെ സസ്‌പെൻഷനും കാരണം കാണിക്കൽ നോട്ടീസും പിൻവലിക്കും. തെരഞ്ഞെടുപ്പിന്‍റെ കൃത്യമായ തിയതി പ്രഖ്യാപിക്കാത്തതിനാൽ സമരം തുടരാനാണ് വിദ്യാർഥികളുടെ തീരുമാനം.

പെൺകുട്ടികൾ താമസിക്കുന്ന ഹോസ്റ്റൽ അടക്കം പൂട്ടി വിദ്യാർഥികളെ വീടുകളിലേക്ക് അയക്കാനാണ് സർവകലാശാല ശ്രമിക്കുന്നത്. അധികൃതരുടെ തന്ത്രം പൊളിച്ചാണ് വിദ്യാർഥികൾ ക്യാമ്പസിൽ തന്നെ സമരം തുടരുന്നത്.

വിദ്യാര്‍ഥി യൂണിയന്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ രണ്ട് ആഴ്ചയായി ക്യാമ്പസിനകത്ത് വിദ്യാര്‍ഥികള്‍ സമരപ്പന്തല്‍ കെട്ടി പ്രതിഷേധിച്ചുവരികയായിരുന്നു. ഇതിനിടെ ചില വിദ്യാര്‍ഥികള്‍ നിരാഹാര സമരവും നടത്തിയിരുന്നു. സമരപ്പന്തല്‍ പൊളിച്ചുമാറ്റാനും നിരാഹാര സമരം കിടക്കുന്ന വിദ്യാര്‍ഥികളെ സ്ഥലത്ത് നിന്ന് നീക്കാനുമായി സര്‍വകലാശാല ഗാര്‍ഡുകള്‍ ഒന്നിച്ചെത്തിയത് പ്രദേശത്ത് നേരിയ സംഘര്‍ഷത്തിന് കാരണമാകുകയും ചെയ്തിരുന്നു.

ക്യാമ്പസില്‍ നിന്ന് വിദ്യാര്‍ഥികളെ പൂര്‍ണമായി ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി സര്‍വകലാശാല ക്ലാസുകൾ ഓണ്‍ലൈന്‍ രീതിയിലേക്ക് മാറ്റി. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ വിദ്യാര്‍ഥികള്‍ വീടുകളിലേക്ക് മടങ്ങണമെന്നും ക്ലാസുകള്‍ ഓണ്‍ലൈന്‍ വഴി മാത്രമായിരിക്കുമെന്നുമാണ് അധികൃതരുടെ നിര്‍ദേശം.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News