'ബിജെപിക്ക് വോട്ട് ചെയ്യാത്തവർക്ക് ക്രൂരമർദനം'; ആരോപണവുമായി മനോജ് ജാരംഗെ

തോൽവിക്ക് പിന്നാലെ, ബിജെപിക്ക് വോട്ട് ചെയ്യാഞ്ഞതിന് ഗ്രാമീണരെ ചില ആളുകളെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജാരംഗെയുടെ ആരോപണം

Update: 2024-06-09 15:33 GMT

ജൽന: മഹാരാഷ്ട്രയിലെ ബീഡ് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപിക്ക് വോട്ട് ചെയ്യാത്തവരെ ക്രൂരമായി ആക്രമിച്ചതായി ആക്ടിവിസ്റ്റ് മനോജ് ജാരംഗെ. അക്രമികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിനോട് ജാരംഗെ ആഹ്വാനം ചെയ്യുകയും ചെയ്തു. മറാത്ത സംവരണത്തിനായി അന്തർവാലി സറാത്തി ഗ്രാമത്തിൽ നിരാഹാരസമരമിരിക്കേയാണ് ജാരംഗെ ആരോപണമുന്നയിച്ചത്.

പങ്കജ മുണ്ഡെയായിരുന്നു ബീഡിൽ ബിജെപിയുടെ സ്ഥാനാർഥി. ഇവർ എൻസിപി (ശരത് പവാർ) സ്ഥാനാർഥി ബജ്‌റംഗ് സോനാവാനെയോട് പതിനായിരത്തിൽപരം വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പരാജയപ്പെട്ടത്. മുണ്ഡെ കുടുംബത്തിന്റെ തട്ടകമായി അറിയപ്പെടുന്ന മണ്ഡലമാണ് ബീഡ്. തോൽവിക്ക് പിന്നാലെ ബിജെപിക്ക് വോട്ട് ചെയ്യാഞ്ഞതിന് പല ഗ്രാമീണരെയും ചില ആളുകളെത്തി ആക്രമിക്കുകയായിരുന്നുവെന്നാണ് ജാരംഗെയുടെ ആരോപണം.

Advertising
Advertising

നടപടി ആവശ്യപ്പെട്ട് ബീഡ് പൊലീസ് സൂപ്രണ്ടിനെയും ജാരംഗെ സമീപിച്ചിട്ടുണ്ട്.മറാത്തികളുടെ ആവശ്യം പരിഗണിക്കാത്ത രാഷ്ട്രീയ നേതാക്കൾ അടുത്ത് നടക്കാനിരിക്കുന്ന വിഭാൻ സഭ തെരഞ്ഞെടുപ്പിൽ ഗുരുതര പ്രത്യാഘാതം നേരിടുമെന്നാണ് ജാരംഗെയുടെ മുന്നറിയിപ്പ്.

ശനിയാഴ്ചയാണ് അന്തർവാലിയിൽ ജാരംഗെ നിരാഹാര സമരമാരംഭിച്ചത്. നേരത്തേ ജനുവരിയിലും ജാരംഗെ സമാനരീതിയിൽ പ്രതിഷേധമിരുന്നിരുന്നു. മറാത്തികളെ കുംബി വിഭാഗത്തിൽ പെടുത്തി ഒബിസി സംവരണം ഏർപ്പെടുത്തണമെന്നതാണ് ജാരംഗെ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. കഴിഞ്ഞ ഫെബ്രുവരിയിൽ വിദ്യാഭ്യാസ മേഖലയിലും സർക്കാർ ജോലികളിലും മറാത്ത സമുദായങ്ങളിൽപ്പെട്ടവർക്ക് 10ശതമാനം സംവരണം ഏർപ്പെടുത്തി സർക്കാർ ബിൽ പാസാക്കിയിരുന്നു.

എന്നാൽ മറ്റ് പിന്നാക്ക വിഭാഗമായി പരിഗണിച്ച് സർക്കാർ ജോലികളിലം വിദ്യാഭ്യാസത്തിനും സംവരണം വേണമെന്നാണ് മറാത്ത വിഭാഗത്തിന്റെ ആവശ്യം. കണക്കുകൾ പ്രകാരം മഹാരാഷ്ട്രയിൽ ജനസംഖ്യയുടെ 32 ശതമാനവും മറാത്ത സമുദായമാണ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News