ജെസിബി സാഹിത്യ പുരസ്‌കാരം എം. മുകുന്ദന്

'ഡൽഹി ഗാഥകൾ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Delhi: A Soliloquyക്കാണ് പുരസ്‌കാരം

Update: 2021-11-13 17:26 GMT
Editor : Shaheer | By : Web Desk

ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരമായ ജെസിബി അവാർഡ് വീണ്ടും കേരളത്തിലേക്ക്. 25 ലക്ഷം സമ്മാനത്തുകയുള്ള പുരസ്‌കാരം ഇത്തവണ എം. മുകുന്ദനാണ് ലഭിച്ചിരിക്കുന്നത്. 'ഡൽഹി ഗാഥകൾ' എന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയായ Delhi: A soliloquyക്കാണ് പുരസ്‌കാരം.

ഫാത്തിമ ഇ.വി, നന്ദകുമാർ കെ എന്നിവർ ചേർന്നാണ് നോവൽ വിവർത്തനം ചെയ്തത്. ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച 'ഡൽഹി ഗാഥ'യുടെ ഇംഗ്ലീഷ് പതിപ്പ് വെസ്റ്റ്‌ലാൻഡ് പബ്ലിഷേഴ്‌സാണ് പുറത്തിറക്കിയത്.

ഇന്ത്യയുടെ അധികാരസിരാകേന്ദ്രമായ ഡൽഹിയും 1960കൾ മുതലുള്ള നഗരത്തിലെ സംഭവവികാസങ്ങളും പ്രമേയമാക്കിയുള്ളതാണ് നോവൽ. ഡൽഹി തെരുവുകളിലെ പാവപ്പെട്ടവർക്കും പട്ടിണിക്കാർക്കും പുരസ്‌കാരം സമർപ്പിക്കുന്നതായി നോവലിസ്റ്റ് എം. മുകുന്ദൻ പ്രതികരിച്ചു.

Advertising
Advertising

ഇന്ത്യയിൽ സാഹിത്യരചനകൾക്ക് ഏറ്റവും ഉയർന്ന സമ്മാനത്തുക നൽകുന്ന ജെസിബി സാഹിത്യ പുരസ്‌കാരം ഇത് മൂന്നാം തവണയാണ് ഒരു മലയാളിക്ക് ലഭിക്കുന്നത്. 2018ൽ ആരംഭിച്ച പുരസ്‌കാരം ആദ്യവർഷം തന്നെ സ്വന്തമാക്കിയത് ബെന്യാമിനായിരുന്നു. മുല്ലപ്പൂ നിറമുള്ള പകലുകൾ' എന്ന കൃതിയുടെ ഇംഗ്ലീഷ് പരിഭാഷയായ Jasmine Daysനായിരുന്നു പുരസ്‌കാരം. കഴിഞ്ഞ വർഷം എസ് ഹരീഷിനും പുരസ്‌കാരം ലഭിച്ചു. ഹരീഷിന്റെ 'മീശ'യുടെ ഇംഗ്ലീഷ് പരിഭാഷ Moustacheനായിരുന്നു അവാർഡ്.

Summary: Malayalam writer M Mukundan wins 2021 JCB Prize for Literature

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News