Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
റാഞ്ചി: ജാർഖണ്ഡിലെ ഖുന്തിയിൽ പ്രായപൂർത്തിയാകാത്ത അഞ്ച് ആദിവാസി പെൺകുട്ടികളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ പ്രായപൂർത്തിയാകാത്ത 18 ആൺകുട്ടികളെ പൊലീസ് അറസ്റ്റ് ചെയ്തു. റാനിയയിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെൺകുട്ടികളാണ് അതിക്രമത്തിന് ഇരയായത്.
കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് 18 ആൺകുട്ടികളെ അറസ്റ്റ് ചെയ്തതായും എല്ലാ ആൺകുട്ടികളും പ്രായപൂർത്തിയാകാത്തവരാണെന്നും ഝാർഖണ്ഡ് ഡിജിപി അനുരാഗ് ഗുപ്ത പറഞ്ഞു.
16 വയസ്സിന് മുകളിലുള്ള ആൺകുട്ടികളെ മുതിർന്നവരായി പരിഗണിച്ച് വിചാരണ ചെയ്യുമെന്നും ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടികൾക്ക് വേണ്ട സഹായങ്ങൾ സർക്കാർ തലത്തിൽ നൽകിവരുന്നുണ്ടെന്നും ഡിജിപി വ്യക്തമാക്കി.