തൊഴിൽ യാചന, ആസ്തി ഏഴര കോടി; മുംബൈ സ്വദേശിയായ ഭരത് ജെയ്‌നിനെ കുറിച്ചറിയാം

മുംബൈയിലെ തിരക്കേറിയ പ്രദേശങ്ങളായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി), ആസാദ് മൈതാൻ എന്നിവിടങ്ങളിലാണ് ഭരത് ജെയിൻ യാചിക്കുന്നത്

Update: 2025-11-29 13:15 GMT

മുംബൈ: യാചകരെന്ന് കേൾക്കുമ്പോൾ വളരെ പരിമിതമായ ജീവിത സൗകര്യങ്ങളുള്ള, ഭവനരഹിതരായ, വിശന്നൊട്ടിയ വയറുള്ളവരെയാണ് നമ്മൾ സങ്കൽപ്പിക്കുക. എന്നാൽ ഇത്തരം സങ്കല്പങ്ങളെയെല്ലാം അസ്ഥാനത്താക്കുന്നതാണ് മുംബൈയിലെ ഭരത് ജെയിൻ എന്ന മധ്യവയസ്‌ക്കന്റെ ജീവിതം. മുംബൈയിലെ തിരക്കേറിയ പ്രദേശങ്ങളായ ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ് (സിഎസ്എംടി), ആസാദ് മൈതാൻ എന്നിവിടങ്ങളിലാണ് ഭരത് ജെയിൻ യാചിക്കുന്നത്.

യാചനയാണ് തൊഴിൽ എന്നതുകൊണ്ട് ആളുടെ ജീവിത നിലവാരത്തെ വിലയിരുത്താൻ വരട്ടെ! ഏഴരക്കോടിയാണ് ഭരതിന്റെ ആസ്‌തി. താമസമോ മുംബൈയിലെ പരേലിലെ 1.2 കോടി രൂപ വിലമതിക്കുന്ന ഫ്ലാറ്റിലും. ഭാര്യയും രണ്ടു മക്കളും സഹോദരനും അച്ഛനുമാണ് ഭാരതിനൊപ്പം ഈ രണ്ടുമുറി ഫ്ലാറ്റിൽ കഴിയുന്നത്.

Advertising
Advertising

കടുത്ത സാമ്പത്തിക പ്രതിസന്ധികൾക്കിടയിലാണ് ഭരത് ജെയിൻ ജനിച്ചു വളർന്നത്. ഔദ്യോഗിക വിദ്യാഭ്യാസം പോലും ലഭിക്കാതിരുന്ന ഭാരത് എന്നാൽ തളരാൻ തയ്യാറല്ലായിരുന്നു. ദൃഢനിശ്ചയത്തിലൂടെയും കഠിനാധ്വാനത്തിലൂടെയും തന്റെ കുടുംബത്തിന് മികച്ച ഭാവി കെട്ടിപ്പടുത്തു. താൻ അനുഭവിച്ചതിനേക്കാൾ മികച്ച ഒരു ജീവിതം തന്റെ കുടുംബത്തിന് നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞു. ഇന്ന് ഭാരതിന് ഏകദേശം ഏഴര കോടി രൂപയുടെ ആസ്തിയുണ്ടെന്നാണ് റിപ്പോർട്ട്. പ്രതിമാസം 60,000 മുതൽ 75,000 രൂപ വരെ വരുമാനം ലഭിക്കുന്നു. ഇത് പലപ്പോഴും ഇന്ത്യയുടെ മിക്ക ഭാഗങ്ങളിലും മറ്റ് പ്രൊഫഷണലുകൾ നേടുന്നതിനേക്കാൾ കൂടുതലാണ്. 

Tags:    

Writer - ആത്തിക്ക് ഹനീഫ്

Web Journalist

2025 മേയ് മുതൽ മീഡിയവൺ ഓൺലൈനിൽ വെബ് ജേർണലിസ്റ്റാണ്. 2024 മുതൽ മാധ്യമപ്രവർത്തകൻ. തലശ്ശേരി നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ ഡിപ്ലോമ. അധ്യാപകനായും സൗത്ത് ലൈവ് മലയാളം വെബ് പോർട്ടലിൽ സബ് എഡിറ്ററായും പ്രവർത്തിച്ചിരുന്നു. ദേശീയ, അന്തർദേശീയ രാഷ്ട്രീയം, കായികം, ചരിത്രം, സിനിമ, സാഹിത്യം തുടങ്ങിയ വിഷയങ്ങളിൽ എഴുതുന്നു. ന്യൂസ് സ്റ്റോറികൾ, ഗ്രൗണ്ട് റിപോർട്ടുകൾ, ഫീച്ചറുകൾ, അഭിമുഖങ്ങൾ, ലേഖനങ്ങൾ, വീഡിയോ സ്റ്റോറികൾ തുടങ്ങിയവ പ്രസിദ്ധീകരിച്ചു.

Editor - ആത്തിക്ക് ഹനീഫ്

By - Web Desk

contributor

Similar News