'പാകിസ്താൻ നുണ പ്രചരിപ്പിക്കുന്നു'; വ്യോമതാവളം ആക്രമിച്ചെന്നത് വ്യാജപ്രചരണമെന്ന് ഇന്ത്യ

പ്രതിരോധത്തിന്‍റെ ഭാഗമായി ഇന്ത്യ ശക്തമായി തിരിച്ചടിച്ചുവെന്ന് വിദേശകാര്യ സെക്രട്ടറി

Update: 2025-05-10 09:48 GMT
Editor : Jaisy Thomas | By : Web Desk

ഡൽഹി: പാകിസ്താന്‍റെ ഭാഗത്ത് നിന്നുള്ള പ്രകോപനങ്ങളെ പ്രതിരോധത്തിന്‍റെ ഭാഗമായി ശക്തമായി തിരിച്ചടിച്ചെന്ന് ഇന്ത്യൻ സൈന്യം. വ്യോമ കേന്ദ്രങ്ങളും ജമ്മുവിലെയും പഞ്ചാബിലെയും സാധാരണ ജനങ്ങളെയും ലക്ഷ്യം വെച്ചുകൊണ്ട് പാകിസ്താൻ സൈന്യം ആക്രമണം നടത്തുകയാണെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി പറഞ്ഞു. പാക് സൈന്യം ഇന്ത്യയെ ലക്ഷ്യംവച്ച് മുന്നോട്ടുനീങ്ങുന്നത് ശ്രദ്ധയിൽ പെട്ടെന്നും ഏത് സാഹചര്യവും നേരിടാൻ ഇന്ത്യ സജ്ജമെന്നും സൈന്യം വ്യക്തമാക്കി. വ്യോമ താവളം ആക്രമിച്ചെന്നതുൾപ്പെടെ പാകിസ്താൻ നുണപ്രചാരണങ്ങൾക്ക് ദൃശ്യങ്ങളിലൂടെ ഇന്ത്യ മറുപടി നൽകി .

Advertising
Advertising

ഇന്ത്യക്കെതിരെ ആധുനിക ഉപകരണങ്ങളും അതിവേഗ മിസൈലുകളും ഉപയോഗിച്ചുള്ള ആക്രമണമാണ് പാകിസ്താൻ നടത്തുന്നത്. സൈനിക വ്യോമകേന്ദ്രങ്ങൾ ലക്ഷ്യമിടുന്നു. ജമ്മുവിലെയും പഞ്ചാബിലെയും സാധാരണക്കാരെയും ആരാധനാലയങ്ങളും ലക്ഷ്യമിട്ടാണ് ആക്രമണം . നിയന്ത്രണ രേഖയിലും അതിർത്തിയിലും ശ്രീനഗർ മുതൽ നല്യ വരെ 26 ഇടത്ത് പാകിസ്താൻ ആക്രമണം നടത്തി. ഉധംപൂർ, പഠാൻകോട്ട്, ആധംപൂർ, ഭുജ് എന്നിവിടങ്ങളിലെ സൈനിക താവളങ്ങൾക്ക് ചെറിയ കേടുപാടുകൾ ഉണ്ടായി. പഞ്ചാബിലെ വിവിധ വ്യോമതാവളങ്ങളിൽ അതിവേഗ മിസൈൽ പ്രയോഗിച്ചു. ഇന്ത്യ തിരിച്ചടിച്ചത് പാക് സൈനിക കേന്ദ്രങ്ങൾക്ക് നേരെയാണെന്നും നൂഖാൻ, മുരിത്, റഫീഖി, ഉൾപ്പെടെയുള്ള പാർക്ക് എയർ ബേസുകൾ ഇന്ത്യ ആക്രമിച്ചെന്നും കേണൽ സോഫിയ ഖുറേഷി പറഞ്ഞു. പാക് സൈനിക താവളങ്ങൾക്ക് നേർക്ക് തിരിച്ചടിച്ചു.

മസ്രൂർ, സിയാൽകോട്ട് എന്നീ വ്യോമതാവളങ്ങളിലും ഇന്ത്യ ആക്രമണം നടത്തി. പാകിസ്താൻ വ്യാപകമായി വ്യാജവിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്ന് വിദേശകാര്യ സെക്രട്ടറി പറഞ്ഞു. ഇന്ത്യയുടെ സൈനിക താവളങ്ങളും കമ്മ്യൂണിക്കേഷൻ സിസ്റ്റങ്ങളും തകർത്തതായി വാർത്തകൾ പരത്തുന്നു. ആധംപൂരിൽ എസ് 400 സിസ്റ്റം തകർത്തതായും സിർസയിലേയും ഉധംപൂരിലെയും വ്യോമപാതകൾ തകർത്തതായും നഗോർദയിലെ ബ്രഹ്മോസ് ബേസ്,ഛണ്ഡീഗഡിലെ ആയുധപ്പുര തുടങ്ങിയവ തകർത്തതായി സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയാണ്. എന്നാൽ ഇതെല്ലാം പാകിസ്താന്‍റെ വ്യാജ പ്രചാരണങ്ങളാണെന്ന് ദൃശ്യങ്ങൾ സഹിതം ഇന്ത്യ മറുപടി പറഞ്ഞു.

പാക് അതിർത്തിയിൽ സൈനിക വിന്യാസം വർധിപ്പിച്ചെന്ന് വ്യോമിക സിങ് പറഞ്ഞു. പാകിസ്താൻ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചു. പൂഞ്ച്, റജൗറി, കുപ്വാര, ബാരാമുള്ള തുടങ്ങിയിടങ്ങളിൽ ഇന്ത്യ ശക്തമായി തിരിച്ചടിക്കുകയും പാക് സൈന്യത്തിന് കനത്ത നാശനഷ്ടമുണ്ടാക്കുകയും ചെയ്തു. രാജ്യത്തെ വിമർശിക്കുന്നത് ഇന്ത്യൻ ജനാധിപത്യത്തിന്‍റെ മഹത്വമാണെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. 


Full View


Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News