ഭാരത് ജോഡോ യാത്രയില്‍ അണിചേരാന്‍ കമല്‍ഹാസനും

ഡിസംബര്‍ 24ന് യാത്ര ഡല്‍ഹിയിലെത്തുമ്പോഴാണ് കമലും അനുയായികളും ജോഡോയില്‍ പങ്കെടുക്കുന്നത്

Update: 2022-12-19 02:03 GMT

ചെന്നൈ: കോണ്‍ഗ്രസ് രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ നടനും മക്കള്‍ നീതി മയ്യം പ്രസിഡന്‍റുമായ കമല്‍ഹാസനും പങ്കെടുക്കും. ഡിസംബര്‍ 24ന് യാത്ര ഡല്‍ഹിയിലെത്തുമ്പോഴാണ് കമലും അനുയായികളും ജോഡോയില്‍ പങ്കെടുക്കുന്നത്. മാർച്ചിൽ തങ്ങളുടെ നേതാവ് ഹാസന്‍റെ നേതൃത്വത്തിൽ പാർട്ടി പ്രവർത്തകർ പങ്കെടുക്കുമെന്ന് എം.എൻ.എം വക്താവ് മുരളി അപ്പസ് പി.ടി.ഐയോട് പറഞ്ഞു.

പാര്‍ട്ടി പ്രവര്‍ത്തകരോട് സംസാരിക്കവെയാണ് കമല്‍ ഇക്കാര്യം അറിയിച്ചത്. പൂജാ ഭട്ട്, സ്വര ഭാസ്‌കർ, അമോൽ പലേക്കർ തുടങ്ങിയ താരങ്ങള്‍ നേരത്തെ ഭാരത് ജോഡോ യാത്രയില്‍ പങ്കെടുത്തിരുന്നു. മുൻ നാവികസേനാ മേധാവി അഡ്മിറൽ എൽ. രാംദാസ്, മുൻ ആർ.ബി.ഐ ഗവർണർ രഘുറാം രാജൻ എന്നിവരും യാത്രയില്‍ പങ്കാളികളായിരുന്നു.

കമലിന്‍റെ അധ്യക്ഷതയില്‍ എം.എൻ.എമ്മിന്‍റെ അഡ്മിനിസ്‌ട്രേറ്റീവ്, എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ജില്ലാ സെക്രട്ടറിമാരുടെ യോഗവും ഞായറാഴ്ച നടന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കമൽഹാസൻ ചില പ്രധാന തീരുമാനങ്ങള്‍ യോഗത്തിൽ അറിയിച്ചതായും പാർട്ടിയുടെ തന്ത്രങ്ങളെക്കുറിച്ചും പ്രവർത്തനങ്ങളെക്കുറിച്ചും പ്രവര്‍ത്തകരോട് ചര്‍ച്ച ചെയ്തതായും പാർട്ടി പത്രക്കുറിപ്പിൽ അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News