'ദീര്‍ഘകാലം ജനവിശ്വാസം നിലനിര്‍ത്തുക ശ്രദ്ധേയമായ നേട്ടം'; മോദിക്ക് അഭിനന്ദനവുമായി കമല്‍ ഹാസന്‍

ഇന്ത്യയുടെ പുരോഗതിയിലും പൗരന്മാരുടെ ക്ഷേമത്തിലും തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നതായി കമല്‍ ഹാസന്‍

Update: 2026-06-10 16:05 GMT

ചെന്നൈ: തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ ദിവസം പ്രധാനമന്ത്രിപദത്തിലിരിക്കുന്നതിന്റെ റെക്കോഡ് സ്വന്തമാക്കിയ നരേന്ദ്ര മോദിക്ക് ആശംസയുമായി നടനും രാജ്യസഭാ എംപിയുമായ കമല്‍ ഹാസന്‍. ഇന്ത്യയെ പോലെ വൈവിധ്യമാര്‍ന്ന ജനാധിപത്യ രാജ്യത്തില്‍, ദീര്‍ഘകാലം ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുക എന്നത് ശ്രദ്ധേയമായ നേട്ടമാണെന്ന് മോദിയുമൊത്തുള്ള ചിത്രം പങ്കുവെച്ച് കമല്‍ ഹാസന്‍ പറഞ്ഞു.

'ഏറ്റവും ദൈര്‍ഘ്യമേറിയ കാലം തുടര്‍ച്ചയായി ഇന്ത്യയുടെ പ്രധാനമന്ത്രിയായതിന് നരേന്ദ്ര മോദിജിക്ക് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നമ്മുടേതുപോലുള്ള വൈവിധ്യമാര്‍ന്ന ജനാധിപത്യ രാജ്യത്തില്‍, ദീര്‍ഘകാലം ജനങ്ങളുടെ വിശ്വാസം നിലനിര്‍ത്തുക എന്നത് ശ്രദ്ധേയമായ നേട്ടമാണ്. ഇന്ത്യയുടെ പുരോഗതിയിലും പൗരന്മാരുടെ ക്ഷേമത്തിലും തുടര്‍ന്നും ശ്രദ്ധ കേന്ദ്രീകരിക്കാനാകട്ടെയെന്ന് ആശംസിക്കുന്നു' -കമല്‍ ഹാസന്‍ പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട് തുടര്‍ച്ചയായി ഏറ്റവും കൂടുതല്‍ കാലം പ്രധാനമന്ത്രി സ്ഥാനത്തിരുന്ന നേതാവെന്ന റെക്കോര്‍ഡ് ഇതുവരെ ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പേരിലായിരുന്നു. ഇതാണ് മോദി മറികടന്നത്. 4399 ദിവസങ്ങളായി മോദി പ്രധാനമന്ത്രി പദവിയില്‍ തുടരുകയാണ്.

Tags:    

Writer - ശരത് ലാൽ തയ്യിൽ

Chief Web Journalist

Editor - ശരത് ലാൽ തയ്യിൽ

Chief Web Journalist

By - ശരത് ലാൽ തയ്യിൽ

Chief Web Journalist

Similar News