മുഴുവൻ കോടതി മുറികളിലും ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനം

ഹൈക്കോടതിയുടെ ബംഗളൂരുവിലെ പ്രിൻസിപ്പൽ ബെഞ്ചിലും, ധാർവാഡിലെയും കലബുറഗിയിലെയും ബെഞ്ചുകളിലും, സംസ്ഥാനത്തെ ജില്ലാ കോടതികളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാനാണ് തീരുമാനം.

Update: 2025-06-21 13:19 GMT

ബംഗളൂരു: മുഴുവൻ കോടതി മുറികളിലും ഭരണഘടനാ ശിൽപിയായ ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കാൻ കർണാടക ഹൈക്കോടതി തീരുമാനിച്ചു. ഹൈക്കോടതിയുടെ ധർവാഡ്, കലബുറഗി ബെഞ്ചുകളിലും ജില്ലാ കോടതികളിലും അംബേദ്കറുടെ ഛായാചിത്രം സ്ഥാപിക്കും.

പൊതുജനങ്ങൾ, അഭിഭാഷകർ, സംഘടനകൾ എന്നിവർ സമർപ്പിച്ച നിവേദനങ്ങളും കർണാടക സർക്കാരിന്റെ കത്തും കണക്കിലെടുത്ത് കർണാടക ഹൈക്കോടതിയിലെ എല്ലാ കോടതി ഹാളുകളിലും, ബംഗളൂരുവിലെ പ്രിൻസിപ്പൽ ബെഞ്ചിലും, ധാർവാഡിലെയും കലബുറഗിയിലെയും ബെഞ്ചുകളിലും, സംസ്ഥാനത്തെ ജില്ലാ കോടതികളിലും ഭാരതരത്‌ന ഡോ. ബി.ആർ. അംബേദ്കറുടെ ഫോട്ടോ/ഛായാചിത്രം പ്രദർശിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ഏപ്രിൽ 26ന് കോടതി പ്രമേയം പാസാക്കിയിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഭരണഘടനയുടെ പിതാവും ശിൽപിയുമായ ഭാരതരത്‌ന ഡോ. ബി.ആർ അംബേദ്കറുടെ ഫോട്ടോ/ഛായാചിത്രം സംസ്ഥാനത്തെ എല്ലാ ജില്ലാ കോടതി ഹാളുകളിലും ഉചിതമായ ഒരു പ്രധാന സ്ഥലത്ത് പ്രദർശിപ്പിക്കണം എന്നാണ് രജിസ്ട്രാർ ജനറൽ കെ.എസ് ഭരത് കുമാർ പുറപ്പെടുവിച്ച സർക്കുലറിൽ പറയുന്നത്.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News