യുവതിയെ ശല്യപ്പെടുത്തിയെന്നാരോപിച്ച് കര്‍ണാടകയില്‍ യുവാവിനെ മര്‍ദിച്ചു നഗ്നനാക്കി നടത്തി

തിരക്കേറിയ ജംഗ്ഷനില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം

Update: 2022-01-13 05:09 GMT

കർണാടകയിലെ ഹാസൻ ജില്ലയിലെ മഹാരാജ പാർക്കിൽ യുവതിയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ച് യുവാവിനെ ക്രൂരമായി മര്‍ദിച്ച ശേഷം നഗ്നനാക്കി നടത്തി. തിരക്കേറിയ ജംഗ്ഷനില്‍ ആളുകള്‍ നോക്കിനില്‍ക്കെയായിരുന്നു സംഭവം.

വിജയപുര ജില്ലയിൽ നിന്നുള്ള മേഘ്‌രാജ് എന്നയാള്‍ക്കാണ് മര്‍ദനമേറ്റതെന്ന് പൊലീസ് പറഞ്ഞു. ഹാസന്‍ സിറ്റിയില്‍ കെട്ടിടനിര്‍മാണ തൊഴിലാളിയാണ് മേഘ്‍രാജ്. പാർക്കിൽ അലഞ്ഞുതിരിയുന്നതിനിടെയാണ് മേഘ്‌രാജ് പെൺകുട്ടിയെ ശല്യം ചെയ്യുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടർന്ന് ഒരു സംഘം ആളുകൾ ഇയാളെ കയ്യേറ്റം ചെയ്യുകയായിരുന്നു. തുടര്‍ന്ന് അടിക്കുകയും വസ്ത്രം അഴിച്ചെടുക്കുകയും ചെയ്തു. തുടർന്ന് തിരക്കേറിയ ട്രാഫിക് ജംഗ്ഷനായ ഹേമാവതി സ്റ്റാച്യു സർക്കിളിന് സമീപം നഗ്നനാക്കി നടത്തുകയും ചെയ്തു.

സ്ഥലത്തത്തെിയ പൊലീസ് മേഘ്‍രാജിനെ കസ്റ്റഡിയിലെടുത്തു. സംഭവത്തെ കുറിച്ച് അന്വേഷിച്ചതിന് ശേഷം ഹാസൻ സിറ്റി പൊലീസ് അജ്ഞാതരായ നാല് പേർക്കെതിരെ എഫ്‌.ഐ.ആർ രജിസ്റ്റർ ചെയ്തു. എന്നാല്‍ യുവതി മേഘ്‍രാജിനെ പരാതി നല്‍കിയിട്ടില്ലെന്നാണ് വിവരം. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News