Writer - അഞ്ജലി ശ്രീജിതാരാജ്
വെബ് ജേണലിസ്റ്റ്, മീഡിയവൺ
ബംഗളൂരു: വോട്ടര്‍പട്ടിക ക്രമക്കേടില്‍ കര്‍ണാടക കോണ്‍ഗ്രസ്സിനെ പ്രതിസന്ധിയിലാക്കി സഹകരണ മന്ത്രി കെ.എന്‍ രാജണ്ണ. കോണ്‍ഗ്രസ്സ് സര്‍ക്കാറിന്റെ കാലത്താണ് വോട്ടര്‍പട്ടിക തയ്യാറാക്കിയതെന്നും പരാതി സമയത്ത് അറിയിച്ചില്ലെന്നും രാജണ്ണ പറഞ്ഞു.
പാര്‍ട്ടി വിരുദ്ധ പ്രസ്താവന നടത്തിയതോടെ രാജണ്ണയോട് ഹൈകമാന്റ് രാജിവെക്കാന്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി രാജി ആവശ്യപ്പെട്ട സാഹചര്യത്തില്‍ അദ്ദേഹം രാജിവെച്ചു. വോട്ട് കൊള്ളയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി തെളിവുകള്‍ പുറത്തുവിടുകയും തുടര്‍ന്ന് ഇന്‍ഡ്യാ മുന്നണിയുടെ നേതൃത്വത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഓഫീസിലേക്ക് മാര്‍ച്ചും നടത്തിയതിനിടയിലാണ് രാജണ്ണയുടെ പരാമര്‍ശം.
കോണ്‍ഗ്രസിനെ തന്നെ പ്രതിസന്ധിയിലാക്കുന്ന പരാമര്‍ശമാണ് അദ്ദേഹം നടത്തിയത്. രാജണ്ണ മാത്രമാണ് ഇത്തരമൊരു പരാമര്‍ശവുമായി രംഗത്തുവന്നിരിക്കുന്നത്. അതിനാല്‍ തന്നെ രാജണ്ണക്കെതിരെ കര്‍ശന നടപടി എടുക്കണമെന്നായിരുന്നു പാര്‍ട്ടി തീരുമാനം.