ഹലാലിലും ഹിജാബിലുമല്ല ശ്രദ്ധിക്കേണ്ടതെന്ന് തെലങ്കാന മന്ത്രി; കര്‍ണാടകയില്‍ അധികാരത്തില്‍ തിരിച്ചെത്തുമെന്ന് കോണ്‍ഗ്രസ്

ടെക് സ്റ്റാർട്ടപ്പുകളോട് ബെംഗളൂരു വിട്ട് ഹൈദരാബാദിലേക്ക് മാറാൻ തെലങ്കാന മന്ത്രി രാമറാവു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശിവകുമാറിന്‍റെ പ്രതികരണം

Update: 2022-04-04 07:38 GMT
Advertising

കര്‍ണാടകയില്‍ 2023 അവസാനത്തോടെ കോൺഗ്രസ് വീണ്ടും അധികാരത്തിലെത്തുമെന്ന് സംസ്ഥാനത്തെ കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡി കെ ശിവകുമാർ. കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുന്നതോടെ, ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമെന്ന നിലയിൽ ബെംഗളൂരുവിന്‍റെ പ്രതാപം വീണ്ടെടുക്കുമെന്നും ശിവകുമാര്‍ അവകാശപ്പെട്ടു. ടെക് സ്റ്റാർട്ടപ്പുകളോട് ഹൈദരാബാദിലേക്ക് മാറാൻ തെലങ്കാന മന്ത്രി രാമറാവു ആവശ്യപ്പെട്ടതിന് പിന്നാലെയാണ് ശിവകുമാര്‍ ഇക്കാര്യം പറഞ്ഞത്.

പിന്നാലെ തെലങ്കാന മന്ത്രി പറഞ്ഞു- "പ്രിയ ഡി കെ ശിവകുമാർ അണ്ണാ, എനിക്ക് കർണാടക രാഷ്ട്രീയത്തെക്കുറിച്ച് കൂടുതൽ അറിയില്ല. ആരാണ് വിജയിക്കുകയെന്നും അറിയില്ല. ഹൈദരാബാദും ബെംഗളൂരുവും നമ്മുടെ യുവാക്കൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിലും നമ്മുടെ മഹത്തായ രാഷ്ട്രത്തിന്‍റെ അഭിവൃദ്ധിക്കുമായി ആരോഗ്യകരമായി മത്സരിക്കട്ടെ. നമുക്ക് അടിസ്ഥാനസൌകര്യ വികസനത്തിലും ഇന്‍ഫര്‍മേഷന്‍ ടെക്നോളജിയിലുമെല്ലാം ശ്രദ്ധ കേന്ദ്രീകരിക്കാം. ഹലാലിലും ഹിജാബിലും അല്ല"

ബെംഗളൂരുവിലെ സ്റ്റാർട്ടപ്പുകൾ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് സംരംഭകനായ രവീഷ് നരേഷ് മാർച്ച് 30ന് ട്വീറ്റ് ചെയ്തതോടെയാണ് സംഭവങ്ങളുടെ തുടക്കം- "കോറമംഗലയിലെ (ഇന്ത്യയുടെ സിലിക്കൺ വാലി) സ്റ്റാർട്ടപ്പുകൾ ഇതിനകം കോടിക്കണക്കിന് ഡോളർ നികുതി നല്‍കുന്നുണ്ട്. എന്നിട്ടും ഞങ്ങൾക്കുള്ളത് മോശം റോഡുകൾ, മിക്കവാറും ദിവസേന പവർ കട്ടുകൾ, മോശം ഗുണനിലവാരമുള്ള ജലവിതരണം, ഉപയോഗശൂന്യമായ നടപ്പാതകൾ എന്നിവയാണ്. ഇന്ത്യയുടെ സിലിക്കൺ വാലിയേക്കാൾ മികച്ച അടിസ്ഥാന അടിസ്ഥാന സൗകര്യങ്ങൾ പല ഗ്രാമപ്രദേശങ്ങളിലും ഇപ്പോൾ ഉണ്ട്"

ഈ ട്വീറ്റിന് മറുപടിയായി കെടിആർ പറഞ്ഞതിങ്ങനെ- "നിങ്ങളുടെ ബാഗുകൾ പാക്ക് ചെയ്ത് ഹൈദരാബാദിലേക്ക് വരൂ! ഇവിടെ മികച്ച ഭൗതിക അടിസ്ഥാന സൗകര്യങ്ങളും നല്ല സാമൂഹിക അടിസ്ഥാന സൗകര്യവുമുണ്ട്. ഞങ്ങളുടെ വിമാനത്താവളം ഏറ്റവും മികച്ച ഒന്നാണ്. എല്ലാത്തിലും ഉപരി നമ്മുടെ സർക്കാരിന്‍റെ ശ്രദ്ധ മൂന്ന് മന്ത്രങ്ങളിലാണ്- നവീകരിക്കല്‍, അടിസ്ഥാന സൌകര്യ വികസനം, എല്ലാവരെയും ഉള്‍ക്കൊള്ളല്‍"


കെടിആറിന്റെ ഈ ട്വീറ്റ് ഒരു വെല്ലുവിളിയായി സ്വീകരിച്ച കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ മറുപടി പറഞ്ഞു- "സുഹൃത്തേ, ഞാൻ നിങ്ങളുടെ വെല്ലുവിളി സ്വീകരിക്കുന്നു. 2023 അവസാനത്തോടെ കർണാടകയിൽ കോൺഗ്രസ് വീണ്ടും അധികാരത്തിൽ വരുന്നതോടെ, ഇന്ത്യയിലെ ഏറ്റവും മികച്ച നഗരമെന്ന നിലയിൽ ബെംഗളൂരുവിന്റെ പ്രതാപം ഞങ്ങൾ വീണ്ടെടുക്കും".

Summary- The Karnataka Congress President DK Shivakumar has stated that by the end of 2023, with Congress back in power, Bengaluru's glory as India's best city will be restored. He made this remark after Telangana minister Rama Rao urged tech startups to move to Hyderabad.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News