കാശ്മീരില്‍ ഭീകരരുടെ വെടിയേറ്റ് ടിവി ആർട്ടിസ്റ്റ് കൊല്ലപ്പെട്ടു; 10 വയസുകാരനും പരിക്കേറ്റു

എൽ.ഇ.ടിയുടെ മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ്

Update: 2022-05-26 02:59 GMT
Editor : ലിസി. പി | By : Web Desk

ശ്രീനഗർ: കാശ്മീരിലെ ബുദ്ഗാമിൽ നടന്ന ഭീകരാക്രമണത്തിൽ ടിവി ആർട്ടിസ്റ്റും ഗായികയുമായ അമ്രീൻ ഭട്ട് (35) കൊല്ലപ്പെട്ടു. ബുധനാഴ്ച ബുദ്ഗാം ജില്ലയിലെ ചദൂര മേഖലയിൽ നടന്ന ആക്രമണത്തിൽ ഗായികയുടെ 10 വയസുള്ള അനന്തരവനും പരിക്കേറ്റു.നിരോധിത ഭീകര സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുടെ (എൽഇടി) മൂന്ന് ഭീകരരാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു.

അമ്രീനിന്റെ വീട്ടിൽ വെച്ചാണ് ഇരുവർക്കും ഭീകരരുടെ വെടിയേറ്റത്.കഴുത്തിന് പരിക്കേറ്റ അമ്രീനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അനന്തരവനായ 10 വയസുകാരന് കൈക്കാണ് വെടിയേറ്റത്. കുട്ടിയെയും ആശുപത്രിയിൽ പ്രവേശിച്ചതായി ജമ്മുകാശ്മീർ പൊലീസ് ട്വീറ്റ് ചെയ്തു. കുട്ടിയുടെ നില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്.

Advertising
Advertising

പ്രാദേശിക ടെലിവിഷൻ ഷോകളിൽ ഭട്ട് പ്രവർത്തിച്ചിരുന്നതായി പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട അമ്രീനിന്റെ പാട്ടുകൾ സാമൂഹ്യമാധ്യമങ്ങളിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.

അമ്രീൻ ഭട്ടിന് നേരെ നടന്ന ആക്രമത്തിൽ നാഷണൽ കോൺഫറൻസ് നേതാവും ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രിയുമായ ഒമർ അബ്ദുള്ള ഞെട്ടൽ രേഖപ്പെടുത്തി.'ആക്രമണത്തിൽ അമ്രീന് അവളുടെ ജീവൻ നഷ്ടപ്പെടുകയും അവളുടെ അനന്തരവന് പരിക്കേൽക്കുകയും ചെയ്തു. നിരപരാധികളായ സ്ത്രീകളെയും കുട്ടികളെയും ഇത്തരത്തിൽ ആക്രമിക്കുന്നതിന് ന്യായീകരണമില്ല' അദ്ദേഹം ട്വിറ്ററിൽ കുറിച്ചു.


ശ്രീനഗറിലെ സൗറയിൽ തീവ്രവാദികൾ ഒരു പൊലീസുകാരനെ കൊല്ലുകയും പ്രായപൂർത്തിയാകാത്ത മകളെ പരിക്കേൽപ്പിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ ആക്രമണം.

Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News