കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ബി.ആർ.എസ് നേതാവ് കവിത സുപ്രീംകോടതിയില്‍

സ്ത്രീകളെ ചോദ്യം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടികൾ ഇ.ഡി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി

Update: 2023-03-15 07:28 GMT

കെ.കവിത

ഡല്‍ഹി: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ബി.ആർ.എസ് നേതാവ് കെ .കവിത സുപ്രിം കോടതിയിൽ . സ്ത്രീകളെ ചോദ്യം ചെയ്യുമ്പോൾ പാലിക്കേണ്ട നടപടികൾ ഇ.ഡി പാലിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

ഹരജിയിൽ അടിയന്തര വാദം വേണമെന്ന കവിതയുടെ ആവശ്യം ചീഫ് ജസ്റ്റിസ് അംഗീകരിച്ചില്ല. ഡൽഹി മദ്യനയ അഴിമതിക്കേസിൽ ഇ.ഡി നാളെ വീണ്ടും ചോദ്യം ചെയ്യാൻ വിളിപ്പിച്ച സാഹചര്യത്തിലാണ് ഹരജി അടിയന്തരമായി പരിഗണിക്കണമെന്ന് കവിത ആവശ്യപ്പെട്ടത് . ഹരജി ഈ മാസം 24ന് പരിഗണിക്കാൻ മാറ്റി.

ഇ.ഡി ആസ്ഥാനത്ത് നടന്ന ഒമ്പതുമണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനു ശേഷമാണ് കവിതയോട് വീണ്ടും ഹാജരാകാൻ നിർദേശിച്ചിട്ടുള്ളത്. കേസിൽ അറസ്റ്റിലായ അരുൺ രാമചന്ദ്രപിള്ളയ്‌ക്കൊപ്പമിരുത്തി കവിതയെ ചോദ്യം ചെയ്തുവെന്നാണ് ലഭ്യമാകുന്ന വിവരം. കവിതയുടെ സാമ്പത്തികവും വ്യക്തിപരവുമായ വിവരങ്ങൾ ഇ.ഡി ശേഖരിച്ചു. ചോദ്യം ചെയ്യലിനിടെ കവിതയുടെ മൊബൈൽ ഫോൺ ഇഡി ആവശ്യപ്പെട്ടതിനെ തുടർന്ന് സുരക്ഷ ഉദ്യോഗസ്ഥൻ വീട്ടിൽ നിന്നും ഫോൺ എത്തിക്കുകയായിരുന്നു.

അഴിമതി നടന്നുവെന്ന് ആരോപിക്കുന്ന സമയത്ത് കവിത ഉപയോഗിച്ചിരുന്ന ഫോൺ നശിപ്പിക്കപ്പെട്ടതിനെക്കുറിച്ചും ഇ.ഡി. ചോദിച്ചെന്നാണ് റിപ്പോർട്ട്. ഇഡി ഓഫീസ് വിട്ട് തെലങ്കാന മുഖ്യമന്ത്രിയുടെ വസതിയിൽ എത്തിയ കവിതയെ പാർട്ടി പ്രവർത്തകരും അനുയായികളും ചേർന്ന് സ്വീകരിച്ചു. കഴിഞ്ഞ വർഷം ഡിസംബറിൽ ഈ കേസിൽ സിബിഐയും കവിതയെ ചോദ്യം ചെയ്തിരുന്നു . മുതിർന്ന എഎപി നേതാവും ഡൽഹി മുൻ ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയും ഇതേ കേസിൽ അറസ്റ്റിലായിട്ടുണ്ട്.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News