കെജ്‌രിവാളിന്റെ അറസ്റ്റ് സ്വയം വിളിച്ചുവരുത്തിയത്; വിമർശനവുമായി അണ്ണാ ഹസാരെ

തനിക്കൊപ്പം മദ്യത്തിനെതിരെ ശബ്ദമുയർത്തിയ കേജ്‌രിവാൾ മദ്യനയം ഉണ്ടാക്കുന്നതിൽ വിഷമം

Update: 2024-03-22 10:08 GMT
Editor : ശരത് പി | By : Web Desk
Advertising

മുംബൈ: അരവിന്ദ് കെജ്‌രിവാളിന്റെ പ്രവർത്തി തന്നെയാണ് ഇ.ഡി അറസ്റ്റിലേക്ക് നയിച്ചതെന്ന് സാമൂഹികപ്രവർത്തകൻ അണ്ണ ഹസാരെ. മദ്യത്തിനെതിരെ ശബ്ദമുയർത്തിയ തന്റെ കൂടെ പ്രവർത്തിച്ച കെജ്‌രിവാൾ മദ്യനയം ഉണ്ടാക്കുന്നതിൽ തനിക്ക് അതിയായ വിഷമമുണ്ട്, ഈ പ്രവർത്തി തന്നെയാണ് കെജ്‌രിവാളിന്റെ അറസ്റ്റിലേക്ക് നയിച്ചതെന്ന് ഹസാരെ പറഞ്ഞു.

2010കളുടെ തുടക്കത്തിൽ യു.പി.എ സർക്കാരിനെതിര ലോക്പാൽ പ്രസ്ഥാനത്തിന് നേതൃത്വം നൽകിയ അണ്ണാ ഹസാരെയുടെ പ്രക്ഷോഭത്തിൽ പങ്കെടുത്തായിരുന്നു അരവിന്ദ് കെജ്‌രിവാൾ രാഷ്ട്രീയത്തിലേക്കിറങ്ങുന്നത്.

ലക്ഷകണക്കിന് ആളുകളായിരുന്നു അന്ന് ഇരുനേതാക്കൾക്ക് പിന്നിലും അണിനിരന്നത്. പ്രക്ഷോഭത്തിന് ശേഷം കെജ്‌രിവാളും നിരവധി പാർട്ടികളും ചേർന്ന് ആം ആദ്മി പാർട്ടി രൂപീകരിക്കുകയായിരുന്നു.

തന്റെ പ്രക്ഷോഭം രാഷ്ട്രീയമല്ലെന്ന് വാദിച്ച ഹസാരെ എ.എ.പിയുടെ രൂപികരണത്തിൽ കടുത്ത അതൃപ്തിയാണ് പ്രകടിപ്പിച്ചത്.

കെജ്രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തതിൽ രാജ്യവ്യാപക പ്രതിഷേധം നടക്കുകയാണ്. ജനാധിപത്യത്തെ കൊല ചെയ്തുവെന്നാരോപിച്ച് ബിജെപി ഓഫീസുകളിലേക്ക് ആം ആദ്മി പാർട്ടി പ്രതിഷേധ മാർച്ച്‌നടത്തി. ഡൽഹി റൗസ് അവെന്യൂ കോടതി പരിസരത്തും സുരക്ഷ ശക്തമാക്കി. ആം ആദ്മി പ്രതിഷേധത്തെ നേരിടാനായി മെട്രോ സ്റ്റേഷൻ വൈകുന്നേരം വരെ അടച്ചിടും. ആം ആദ്മി ഓഫീസിനടുത്ത ഐ.ടി.ഒ മെട്രോ സ്റ്റേഷനാണ് അടച്ചത്.

Tags:    

Writer - ശരത് പി

Web Journalist, MediaOne

Editor - ശരത് പി

Web Journalist, MediaOne

By - Web Desk

contributor

Similar News