വിമാനത്തിൽ കയറാനായില്ല, ദേഷ്യത്തിൽ വ്യാജ ബോംബ് ഭീഷണി: മലയാളി യുവതി അറസ്റ്റിൽ

കോഴിക്കോട് സ്വദേശിനി മാനസി സതീബൈനു (31) ആണ് അറസ്റ്റിലായത്

Update: 2023-02-06 09:24 GMT

ബംഗളൂരു: ബംഗളൂരു വിമാനത്താവളത്തിൽ വ്യാജ ബോംബ് ഭീഷണി മുഴക്കിയ യുവതി അറസ്റ്റിൽ. കോഴിക്കോട് സ്വദേശിനി മാനസി സതീബൈനു (31) ആണ് അറസ്റ്റിലായത്. വിമാനത്തിൽ കയറാനാവാഞ്ഞതിന്റെ ദേഷ്യത്തിൽ മാനസി ബോംബ് ഭീഷണി മുഴക്കുകയായിരുന്നുവെന്നാണ് വിവരം.

ഇന്നലെ കൊൽക്കത്തയ്ക്കുള്ള ഇൻഡിഗോ വിമാനത്തിൽ കയറാനാണ് മാനസി കെംപഗൗഡെ വിമാനത്താവളത്തിലെത്തുന്നത്. എന്നാൽ മാനസി എത്തുമ്പോളേക്കും വിമാനത്തിന്റെ ബോർഡിംഗ് സമയം അവസാനിച്ചതിനാൽ അധികൃതർ ഉള്ളിലേക്ക് കടത്തി വിട്ടില്ല. ഏറെ തവണ പറഞ്ഞിട്ടും ഉദ്യോഗസ്ഥർ വഴങ്ങാതെ വന്നതോടെ മാനസി ബഹളം തുടങ്ങുകയും ഗെയ്റ്റിനടുത്തേക്ക് നീങ്ങി യാത്രക്കാരോട് വിമാനത്താവളത്തിൽ ബോംബ് ഉണ്ടെന്നും ഓടി രക്ഷപെടൂവെന്നും വിളിച്ചു പറയുകയും ചെയ്തു.

തടയാൻ ശ്രമിച്ച സിഐഎസ്എഫ് ഉദ്യോഗസ്ഥൻ സന്ദീപ് സിങ്ങിനെ യുവതി അസഭ്യം പറയുകയും കോളറിൽ പിടിച്ചു വലിക്കുകയും ചെയ്തതായാണ് വിവരം. ഇദ്ദേഹം നൽകിയ പരാതിയിൽ പൊലീസ് ഉടൻ തന്നെ ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഐപിസി 505, 323, 353 സെക്ഷനുകൾ പ്രകാരമാണ് കേസ്.

Tags:    

Writer - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

Editor - അര്‍ച്ചന പാറക്കല്‍ തമ്പി

contributor

By - Web Desk

contributor

Similar News