തന്‍റെ അനുമതിയില്ലാതെ സ്മാര്‍ട് ഫോണ്‍ വാങ്ങി; ഭാര്യയെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ നല്‍കി യുവാവ്

ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്

Update: 2022-01-24 05:46 GMT

ഭാര്യയെ കൊലപ്പെടുത്താന്‍ വാടക കൊലയാളിയെ ഏര്‍പ്പെടുത്തിയ കൊല്‍ക്കൊത്ത സ്വദേശി(40) അറസ്റ്റില്‍. തന്‍റെ അനുമതിയില്ലാതെ ഭാര്യ സ്മാര്‍ട് ഫോണ്‍ വാങ്ങിയതിനാണ് ക്വട്ടേഷന്‍ നല്‍കിയത്. ഗുരുതരമായി പരിക്കേറ്റ യുവതി ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.

കൊൽക്കത്തയുടെ തെക്കൻ പ്രാന്തപ്രദേശത്തുള്ള നരേന്ദ്രപൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ആക്രമണം നടത്തിയ ആള്‍ പിടിയിലായിട്ടുണ്ട്. അക്രമി ഏല്‍പ്പിച്ച മറ്റൊരു പ്രതിയെ പൊലീസ് തിരയുകയാണ്. ഏതാനും മാസങ്ങൾക്കുമുമ്പ് ഭർത്താവ് രാജേഷ് ഝായോട് സ്‌മാർട് ഫോണ്‍ വാങ്ങി നല്‍കാന്‍ ആവശ്യപ്പെട്ടുവെന്നും എന്നാല്‍ അദ്ദേഹം നിരസിച്ചുവെന്നും യുവതി പറയുന്നു. കുട്ടികള്‍ക്ക് ട്യൂഷനെടുക്കുന്നുണ്ടായിരുന്ന യുവതി അതിലൂടെ ലഭിച്ച പണം കൊണ്ട് ഈയിടെ ഒരു സ്മാര്‍ട് ഫോണ്‍ വാങ്ങിയിരുന്നു. ഇതറിഞ്ഞ ഭര്‍ത്താവ് പ്രകോപിതനാവുകയും ഭാര്യയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

വ്യാഴാഴ്ച രാത്രി വീടിന്‍റെ ഗെയ്റ്റ് അടയ്ക്കാന്‍ പോയ യുവാവ് പിന്നെ റൂമിലേക്ക് തിരികെ വന്നില്ല. സംശയം തോന്നിയ യുവതി ഭര്‍ത്താവിനെ അന്വേഷിച്ച് പുറത്തേക്ക് കടന്നപ്പോള്‍ രണ്ടു പേര്‍ ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് യുവതിയെ രക്ഷിച്ചത്.അക്രമികളിൽ ഒരാളെയും ഭർത്താവിനെയും അവർ പിടികൂടി. ആഴത്തില്‍ മുറിവേറ്റ യുവതിയുടെ തൊണ്ടയില്‍ ഏഴ് തുന്നലുണ്ട്. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News