മണിപ്പൂരിൽ വീണ്ടും സംഘർഷം; സുരക്ഷാ സേനയുടെ വെടിവെപ്പിൽ കുകി വനിത കൊല്ലപ്പെട്ടു

മെയ്തെയ് കർഷകർക്ക് നേരെ കുകി സംഘം വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം പറഞ്ഞു

Update: 2025-06-20 09:21 GMT
Editor : Jaisy Thomas | By : Web Desk

ഇംഫാൽ: മണിപ്പൂരിൽ വീണ്ടും സംഘർഷം . സുരക്ഷാ സേനയും കുകികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ കുകി വനിത കൊല്ലപ്പെട്ടു. മെയ്തെയ് കർഷകർക്ക് നേരെ കുകി സംഘം വെടിവച്ചതിന് പിന്നാലെയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് സൈന്യം പറഞ്ഞു.

ചുരാചന്ദ്പൂരിലെ ചിങ്ഫെയ് ഗ്രാമത്തിയാണ് സുരക്ഷാസേനയും കുക്കികളും തമ്മിൽ ഏറ്റുമുട്ടൽ നടന്നത്. ഇന്നലെ വയലിൽ ജോലി ചെയ്യുന്നതിനിടെ മെയ്തേയ് കർഷകന് കുകികളുടെ വെടിവെപ്പിൽ പരിക്കേറ്റിരുന്നു.പിന്നാലെയാണ് കുകി സംഘവും സുരക്ഷ സേനയും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാവുകയും ഹോയ്ഖോൾഹിംഗ് എന്ന കുക്കി വനിതക്ക് വെടിവെപ്പിൽ ജീവൻ നഷ്ടമാവുകയും ചെയ്തത്.

സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ മേഖലയിൽ കൂടുതൽ സുരക്ഷാസേനായെ വിന്യസിച്ചു. പ്രാദേശിക ബന്ദിന് മേഖലയിൽ മെയ്തേയ് സംഘടനകൾ ആഹ്വാനം ചെയ്തിട്ടുണ്ട്. സുരക്ഷ ഉറപ്പാക്കണം എന്ന് ആവശ്യപ്പെട്ട് സ്ത്രീകൾ ഗവർണർക്കും ചീഫ് സെക്രട്ടറിക്കും ഡിജിപിക്കും കത്ത് അയച്ചു. തങ്ങളുടെ ആവശ്യങ്ങൾ പരിഗണിച്ചില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ബന്ദ് നടത്തുമെന്നും മുന്നറിയിപ്പ് നൽകി.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News