ലഖിംപൂർ; കൊല്ലപ്പെട്ടവർക്ക് അന്ത്യാജ്ഞലി അർപ്പിച്ച് കർഷകർ; കൂട്ടിന് പ്രിയങ്കയും

'അന്തിം അർദാസ്' എന്ന ചടങ്ങിലാണ് ആയിരങ്ങൾ ഒരുമിച്ച് കൂടിയത്

Update: 2021-10-12 12:21 GMT

കേന്ദ്രമന്ത്രിയുടെ മകൻ വാഹനം ഇടിച്ചുകയറ്റി കൊന്ന കർഷകർക്ക് അന്ത്യാഞ്ജലി അർപ്പിച്ച് ലഖിംപൂർ ഖേരി നിവാസികൾ. കൂട്ടിന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധിയും. 'അന്തിം അർദാസ്' എന്ന ചടങ്ങിലാണ് ആയിരങ്ങൾ ഒരുമിച്ച് കൂടിയത്. പരിപാടിയുടെ ചിത്രങ്ങൾ പ്രിയങ്ക ട്വിറ്ററിൽ പങ്കുവെച്ചിട്ടുണ്ട്.

കർഷക പ്രതിഷേധത്തിലേക്ക് വാഹനമിടിപ്പിച്ച് നാലുകർഷകരടക്കം ഒമ്പതു പേർ മരിച്ച സംഭവത്തിൽ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര ശനിയാഴ്ച അറസ്റ്റിലായിരുന്നു. 12 മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഇയാൾ അറസ്റ്റിലായത്. സംഭവം നടന്ന് ദിവസങ്ങളാകുകയും ചെയ്ത ശേഷം വൻപ്രതിഷേധം ഉയരുകയും സുപ്രീംകോടതി ഇടപെടുകയും ചെയ്ത ശേഷമാണ് നടപടിയുണ്ടായത്.

Advertising
Advertising

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News