യു.പിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു വർഗീയകലാപം പോലും ഉണ്ടായിട്ടില്ല: യോഗി ആദിത്യനാഥ്

'സംസ്ഥാനത്ത് രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ല'

Update: 2022-05-23 05:38 GMT
Editor : Lissy P | By : Web Desk

ലഖ്‍നൗ: 2017 മുതൽ തന്റെ ഭരണകാലത്ത് ഒരു കലാപം പോലുമുണ്ടായിട്ടില്ലെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സംസ്ഥാനത്ത് രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'കഴിഞ്ഞ അഞ്ച് വർഷമായി സംസ്ഥാനത്തെ ക്രമസമാധാന നിലഭദ്രമാണ്.  മുസഫർനഗർ, മീറത്ത്, മൊറാദാബാദ് തുടങ്ങിയ സ്ഥലങ്ങളിൽ നേരത്തെ കലാപങ്ങൾ നടന്നിരുന്നു. മാസങ്ങളോളം കർഫ്യൂ ഉണ്ടായിരുന്നു. എന്നാൽ, കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഒരു കലാപം പോലും ഉണ്ടായിട്ടില്ല'  അദ്ദേഹം പറഞ്ഞു.

ആർഎസ്എസിന്റെ മാസികകളായ ഓർഗനൈസർ, പാഞ്ചജന്യ എന്നിവയുടെ 75-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Advertising
Advertising

'ഉത്തർപ്രദേശിൽ ബിജെപി അധികാരത്തിൽ വന്നതിന് ശേഷം ഈദ് ദിനത്തിൽ റോഡുകളിൽ നമസ്‌കാരം നടത്തുന്നത് അവസാനിപ്പിച്ചു. ഇപ്പോൾ ഈദിലും റമദാനിലെ അവസാന വെള്ളിയാഴ്ചയും റോഡിൽ നമസ്‌കാരം നടക്കുന്നില്ല' യോഗി പറഞ്ഞു. '

'സംസ്ഥാനത്ത് രാമനവമി ദിനത്തിൽ വർഗീയ സംഘർഷങ്ങളൊന്നും ഉണ്ടായിട്ടില്ല. രാമനവമി നല്ലരീതിയിൽ ആഘോഷിച്ചു. സംസ്ഥാനത്ത് ഒരിടത്തും അക്രമസംഭവങ്ങൾ ഉണ്ടായിട്ടില്ല. സർക്കാർ സംസ്ഥാനത്തെ അനധികൃത കശാപ്പ് ശാലകൾ അടച്ചുപൂട്ടി. പശുക്കളെ സുരക്ഷിതമായും ആരോഗ്യത്തോടെയും നിലനിർത്താൻ ഗോശാല നിർമ്മിച്ചു. ആരാധനാലയങ്ങളിൽ നിന്ന് ഉച്ചഭാഷിണികളും നീക്കം ചെയ്തു. സർക്കാർ 700ലധികം ആരാധനാലയങ്ങൾ പുനർനിർമിച്ചുവെന്നും മുഖ്യമന്ത്രി യോഗി പറഞ്ഞു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News