നേതാക്കൾ 75 വയസിൽ വിരമിക്കണമെന്ന് ആര്‍എസ്എസ് മേധാവി മോഹൻ ഭാഗവത്; മോദിയെ ഉദ്ദേശിച്ചെന്ന് പ്രതിപക്ഷം

മോദി മാറണമെന്നാണ് ആർഎസ്എസ് ഉദ്ദേശിച്ചതെന്ന് ശിവസേന

Update: 2025-07-11 04:18 GMT
Editor : Lissy P | By : Web Desk

മുംബൈ: 75 വയസായാൽ പൊതുപ്രവർത്തകർ സ്വയം വിരമിക്കണമെന്ന ആവശ്യം വീണ്ടുമുയർത്തി ആർഎസ്എസ് മേധാവി മോഹൻ ഭഗവത്. ആർഎസ്എസ് ആസ്ഥാനമായ നാഗ്പൂരിൽ നടന്ന 'ഗുരുപൂർണിമ' പരിപാടിയിലാണ് അദ്ദേഹം തന്റെ നിലപാട് ആവർത്തിച്ചത്. 75 വയസ്സ് തികയുമ്പോൾ എല്ലാം നിർത്തി മറ്റുള്ളവർക്ക് വഴിയൊരുക്കണമെന്ന് മോഹൻഭാഗവത് പറഞ്ഞു.സെപ്റ്റംബർ 17 ന് മോദിക്ക് 75 വയസാകും. സെപ്റ്റംബർ 11 ന് ഭഗവതിനും 75 വയസാകും.

അതേസമയം,മോഹൻ ഭാഗവതിന്റെ പരാമർശം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഉദ്ദേശിച്ചാണെന്ന് പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.മോദി മാറണമെന്നാണ് ആർഎസ്എസ് ഉദ്ദേശിച്ചതെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റൗട്ട് പ്രതികരിച്ചു. എൽ കെ അദ്വാനി, മുരളി മനോഹർ ജോഷി, ജസ്വന്ത് സിംഗ് തുടങ്ങിയ നേതാക്കള്‍ക്ക് 75 വയസ് തികഞ്ഞപ്പോൾ  മോദി അവരെ വിരമിക്കാൻ നിർബന്ധിച്ചിരുന്നു. ഇപ്പോൾ അദ്ദേഹം അതേ നിയമം തനിക്കും ബാധകമാക്കുമോ എന്ന് നോക്കാമെന്ന് സഞ്ജയ് റൗട്ട് പറഞ്ഞു.വെറുതെ പ്രസംഗിക്കുകയല്ല, ചെയ്തുകാണിക്കുകയാണ് വേണ്ടെന്നാണ് കോൺഗ്രസ് നേതാവ് അഭിഷേക് സിംഗ്‍വി പറഞ്ഞു

Advertising
Advertising

മോദി 75 വയസ്സിൽ സ്ഥാനമൊഴിയണമെന്ന നിർദ്ദേശം മുമ്പ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നിരസിച്ചിരുന്നു. എന്നാൽ വ്യാഴാഴ്ച മറ്റൊരു പരിപാടിയിൽ തന്റെ വിശ്രമജീവിതത്തെക്കുറിച്ചുള്ള ആഗ്രഹങ്ങൾ ഷാ വെളിപ്പെടുത്തിയിരുന്നു. വിരമിച്ച ശേഷം വേദങ്ങളുടെയും ഉപനിഷത്തുകളുടെയും പഠനത്തിനായി നീക്കിവയ്ക്കാനാണ് ആഗ്രഹിക്കുന്നുവെന്ന് ഷാ പറഞ്ഞു.

അതേസമയം,സംഭവത്തില്‍ വിശദീകരണവുമായി ബിജെപി രംഗത്തെത്തിയിട്ടുണ്ട്.  75 വയസായാൽ മോദി സ്ഥാനമൊഴിയണമെന്ന് പറയുന്നത് അപക്വമാണെന്നാണ് ബിജെപി നേതാക്കളുടെ അഭിപ്രായം. തുടർച്ചയായ മൂന്ന് തെരഞ്ഞെടുപ്പുകളിൽ പാർട്ടിയെ അധികാരത്തിലെത്തിക്കാൻ അദ്ദേഹം നേതൃത്വം നൽകി. നിരവധി സംസ്ഥാനങ്ങളിൽ സംഘടനയെ അജയ്യമാക്കി നിർത്തുന്നതിലും മോദി പ്രധാന പങ്കുവഹിച്ചു. ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടി വിജയിച്ചാൽ അത് അദ്ദേഹത്തിന്റെ തൊപ്പിയിലെ ഒരു പൊൻതൂവൽകൂടിയാകും. ആരോഗ്യപ്രശ്‌നങ്ങളൊന്നും അദ്ദേഹം നേരിടുന്നില്ലെന്നും ഊർജ്ജ്വലനാണെന്നുമാണ് നേതാക്കളുടെ അഭിപ്രായം.മോഹൻ ഭഗവത് ഒരു പൊതു നിരീക്ഷണം മാത്രമാണ് നടത്തിയതെന്നും അദ്ദേഹത്തിന്റെ പരാമർശം മോദിയെ ലക്ഷ്യം വച്ചുള്ളതല്ലെന്നും ബിജെപി പറയുന്നു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News