കുതിച്ചെത്തി പുലി, ഊന്നുവടി കൊണ്ട് അതിസാഹസികമായി പുലിയെ തുരത്തി വയോധിക

പുലി പതുങ്ങി വന്ന് വൃദ്ധയെ ആക്രമിക്കുന്നതിന്‍റെ പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു

Update: 2021-09-30 07:20 GMT

പതുങ്ങി വന്ന് ആക്രമിച്ച പുലിയെ സ്ത്രീ ഊന്നുവടികൊണ്ട് തുരത്തി. ഇന്നലെ മുംബൈയിലെ ആറെ മില്‍ക്ക് കോളനിയിലാണ് സംഭവം. പുലി പതുങ്ങി വന്ന് വൃദ്ധയെ ആക്രമിക്കുന്നതിന്‍റെ പേടിപ്പെടുത്തുന്ന സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഇന്നലെ രാത്രി 7.45ഓടെയാണ് സംഭവം. ഊന്നുവടിയുടെ സഹായത്തോടെ നടന്നുവരികയായിരുന്നു നിര്‍മല ദേവിയെന്ന 65കാരി. നടന്നു തളര്‍ന്നു നിര്‍മലാദേവി വീടിന്‍റെ മുന്‍വശത്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് പുലി നേരത്തെ തന്നെ വീട്ടിലെ വരാന്തയിലുണ്ടായിരുന്നുവെന്ന് വ്യക്തം. പിന്നിലൂടെ പതുങ്ങിവന്ന പുലിയെ അടുത്തെത്തിയപ്പോള്‍ മാത്രമാണ് നിര്‍മലാദേവി കണ്ടത്. പുലി നിർമലയെ അടിച്ചു വീഴ്ത്തി. നിലത്തുവീണുപോയ നിര്‍മല ധൈര്യം കൈവിടാതെ സന്ദര്‍ഭത്തിനൊത്ത് പ്രവര്‍ത്തിച്ചു. ഊന്നുവടികൊണ്ട് പുലിയെ തിരിച്ച് ആഞ്ഞടിച്ചു. ഊന്നുവടികൊണ്ട് അടി കിട്ടിയ പുലി പേടിച്ച് പിന്മാറുന്നത് വിഡിയോയിൽ കാണാം. പുലിയുടെ ആക്രമണത്തില്‍ പരിക്കേറ്റ നിര്‍മലാദേവി ചികിത്സയിലാണ്. പരിക്ക് ഗുരുതരമല്ല. 

Advertising
Advertising

ഇതേ പുലി തന്നെ സമീപ ദിവസങ്ങളില്‍ പ്രദേശത്ത് ആക്രമണം നടത്തിയിട്ടുണ്ട്. നാല് വയസ്സുള്ള കുട്ടിയെയാണ് പുലി ആക്രമിച്ചത്. വീടിന് പുറത്ത് കളിക്കുകയായിരുന്ന കുട്ടിയെ പുലി കടിച്ചെടുത്ത് ഓടുകയായിരുന്നു. കുട്ടിയുടെ അമ്മാവന്‍ പിന്നാലെ ഓടി. തുടര്‍ന്ന് കുട്ടിയെ കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ച് പുലി ഓടിരക്ഷപ്പെടുകയായിരുന്നു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News