പൊലീസ് പിഴ അടപ്പിച്ചു; സ്റ്റേഷന്റെ ഫ്യൂസൂരി ലൈൻമാൻ

പൊലീസ് സ്റ്റേഷനില്‍ മീറ്റര്‍ ഇല്ലെന്നും നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും ലൈന്‍മാന്‍

Update: 2022-06-13 06:09 GMT
Editor : ലിസി. പി | By : Web Desk

ബറേലി: ഉത്തർപ്രദേശിലെ ബറേലിയിലെ ലൈൻമാൻ പൊലീസ് സ്റ്റേഷന്റെ ഫ്യൂസൂരി. കാരണമറിഞ്ഞ് പൊലീസും ഞെട്ടി...രേഖകൾ കൈവശമില്ലാത്തതിനാൽ ബൈക്ക് യാത്രക്കാരനായ ഭഗവാൻ സ്വരൂപ് എന്നയാളിൽ നിന്ന് പിഴ ഈടാക്കിയതിന് പ്രതികാരമായിട്ടാണ്  പൊലീസ് സ്റ്റേഷനിലെ തന്നെ ഫ്യൂസൂരിയത്. പിഴയടക്കേണ്ടിവന്ന  ഭഗവാൻ സ്വരൂപ് ലൈൻമാനായി ജോലി ചെയ്യുകയായിരുന്നു.

ചെക്ക്‌പോസ്റ്റിൽ വെച്ച് പൊലീസ് ഭഗവാൻ സ്വരൂപിന്‍റെ ബൈക്കിന് കൈകാണിക്കുകയും രജിസ്‌ട്രേഷൻ പേപ്പറുകൾ ഹാജരാക്കാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് രേഖകൾ വണ്ടിക്കുള്ളിലില്ലായിരുന്നു. താമസ സ്ഥലത്ത് ചെന്ന് രേഖകൾ എടുത്തുകൊണ്ടുവരാമെന്ന് പറഞ്ഞിട്ടും മോദി സിംഗ് എന്ന് പേരുള്ള പൊലീസ് ഉദ്യോഗസ്ഥൻ കേട്ടില്ല. 500 രൂപയാണ് ഇയാളെ കൊണ്ട് പിഴ അടപ്പിച്ചത്.

Advertising
Advertising

ഇതിൽ നിരാശനായ ഇയാൾ വൈദ്യുതി വകുപ്പിലെ തന്റെ സഹപ്രവർത്തകരുമായി ചേർന്ന് പൊലീസ് സ്റ്റേഷനിലെ കണക്ഷൻ വിച്ഛേദിക്കാൻ തീരുമാനിച്ചത്. പൊലീസ് സ്റ്റേഷനിലെ വൈദ്യുതി വിതരണത്തിന് മീറ്റർ ഇല്ലെന്നും അതിനാൽ നിയമവിരുദ്ധമായാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പിന്നീട് മാധ്യമപ്രവർത്തകരോട് പറഞ്ഞു.   സംഭവം  ഐഎഎൻഎസ് ആണ്  റിപ്പോർട്ട് ചെയ്തത്. 

ഉത്തർപ്രദേശിൽ ഇത് ആദ്യത്തെ സംഭവം ഇതാദ്യമല്ല. മാർച്ച്  തുടക്കത്തിൽ ട്രാഫിക് നിയമലംഘനങ്ങളുടെ പേരിൽ പിഴയടപ്പിച്ചതിനെ തുടർന്ന് വൈദ്യുതി വകുപ്പ് ജീവനക്കാർ പൊലീസ് സ്റ്റേഷൻ വളപ്പിലെത്തി  12 അനധികൃത കണക്ഷനുകൾ വിച്ഛേദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ സംഭവം റിപ്പോർട്ട് ചെയ്തത്.


Tags:    

Writer - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

Editor - ലിസി. പി

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേർണലിസ്റ്റാണ്. 2021 മുതൽ മീഡിയവൺ ഓൺലൈനിൽ പ്രവർത്തിക്കുന്നു. 2012 ല്‍ മാധ്യമപ്രവര്‍ത്തനം ആരംഭിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മലയാളത്തിൽ ബിരുദാനന്തര ബിരുദവും കാലിക്കറ്റ് പ്രസ് ക്ലബിൽ നിന്ന് കമ്മ്യൂണിക്കേഷൻ ആന്റ് ജേർണലിസത്തിൽ ഡിപ്ലോമയും നേടി.മാതൃഭൂമി,മാധ്യമം എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News