ഇതിലും വലിയ സമ്മാനമില്ല; മോദിയുടെ ജന്‍മദിനത്തില്‍ ചീറ്റപ്പുലികള്‍ എത്തിയതിനെക്കുറിച്ച് ശിവരാജ് സിങ് ചൗഹാന്‍

ചീറ്റകളുടെ വരവിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ശിവരാജ് സിങ് ഈ മൃഗങ്ങളുടെ സാന്നിധ്യം കുനോ-പൽപൂർ മേഖലയിൽ വിനോദസഞ്ചാരത്തിന് പ്രോത്സാഹനമാകുമെന്നും പറഞ്ഞു

Update: 2022-09-17 05:48 GMT
Editor : Jaisy Thomas | By : Web Desk
Advertising

ഭോപ്പാല്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്‍മദിനത്തില്‍ നമീബിയയില്‍ നിന്നും ചീറ്റപ്പുലികള്‍ എത്തിയതിനെ സ്വാഗതം ചെയ്ത് മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്‍. സംസ്ഥാനത്തിന് ഇതിലും വലിയ സമ്മാനം ലഭിക്കാനില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ചീറ്റകളുടെ വരവിനെ ചരിത്രപരമെന്ന് വിശേഷിപ്പിച്ച ശിവരാജ് സിങ് ഈ മൃഗങ്ങളുടെ സാന്നിധ്യം കുനോ-പൽപൂർ മേഖലയിൽ വിനോദസഞ്ചാരത്തിന് പ്രോത്സാഹനമാകുമെന്നും പറഞ്ഞു. ഏഴു പതിറ്റാണ്ടുകള്‍ക്ക് ശേഷമാണ് ഇന്ത്യയില്‍ ചീറ്റപ്പുലികളെത്തുന്നത്. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച എട്ട് ചീറ്റപ്പുലികളെ മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് വിടും.

ചീറ്റകൾക്ക് ജീവിക്കാൻ സാധ്യമായ പരിതസ്ഥിതിയും ഭൂഘടനയുമാണ് കുനോയിലേത്. ഗ്വാളിയോറിൽ നിന്ന് അഞ്ച് പെണ്‍ ചീറ്റകളെയും മൂന്ന് ആണ്‍ ചീറ്റകളെയും ,ഹെലികോപ്റ്ററിലാണ് കുനോയിൽ എത്തിച്ചത്. നരേന്ദ്ര മോദിയുടെ ജന്മദിനത്തിലാണ് ചീറ്റപ്പുലികളെ എത്തിക്കുന്നതെന്നതും ശ്രദ്ധേയമാണ്. വംശനാശം സംഭവിച്ച വന്യജീവികളെയും ആവാസവ്യവസ്ഥയേയും പുനരുജ്ജീവിപ്പിക്കാന്‍ ലക്ഷ്യമിട്ട് 2009ൽ ആവിഷ്കരിച്ച പദ്ധതിയിലാണ് ചീറ്റകളെ വീണ്ടും എത്തിക്കുന്നത്. 1952 ൽ ഏഷ്യൻ ചീറ്റപ്പുലികൾക്ക് വംശനാശം സംഭവിച്ചതായി ഇന്ത്യ ഔദ്യോഗികമായി പ്രഖ്യാപിച്ചിരുന്നു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News