ശര​ദ് പവാർ ദുർമന്ത്രവാദിയെന്ന് ബിജെപി നേതാവ്; വിവാദം

പരാമർശം വൻ പ്രതിഷേധത്തിനും വിമർശനത്തിനുമാണ് വഴിതുറന്നിരിക്കുന്നത്.

Update: 2022-11-12 16:11 GMT

താനെ: എൻ.സി.പി നേതാവ് ശര​ദ് പവാറിനെതിരെ വിവാദ പരാമർശവുമായി ബി.ജെ.പി നേതാവ്. ശര​ദ് പവാർ ദുർമന്ത്രവാദി ആണെന്നാണ് ബി.ജെ.പി മഹാരാഷ്ട്ര അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെയുടെ പരാമർശം. സംഭവത്തിൽ ചന്ദ്രശേഖറിനെതിരെ എൻ.സി.പി നേതാവ് താനെ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.

വെള്ളിയാഴ്ച സത്താരയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുമ്പോഴായിരുന്നു ബി.ജെ.പി നേതാവിന്റെ വിവാദ പരാമർശം. തന്റെ സ്വാധീനത്താൽ പവാർ ആരെയും ദുർമന്ത്രവാദത്തിന് ഇരയാക്കുന്നു എന്നായിരുന്നു ഇയാളുടെ ആരോപണം. പരാമർശം വൻ പ്രതിഷേധത്തിനും വിമർശനത്തിനുമാണ് വഴിതുറന്നിരിക്കുന്നത്.

'നരബലിയും മറ്റ് മനുഷ്യത്വ രഹിതവും പൈശാചികവുമായ കൃത്യങ്ങളും ദുർമന്ത്രവാദവും തടയൽ നിയമ' പ്രകാരം കേസ് രജിസ്റ്റർ ചെയ്യണം എന്നാവശ്യപ്പെട്ട് മഹാരാഷ്ട്ര എൻ.സി.പി വക്താവ് മഹേഷ് തപസെയാണ് ഖഡക്പഡ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. ബി.ജെ.പി നേതാവിനെതിരെ പരാതി ലഭിച്ചതായും എന്നാൽ ഇതുവരെ കേസെടുത്തിട്ടില്ലെന്നും പൊലീസ് അറിയിച്ചു. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News