മുംബൈയിൽ ലഹരി മരുന്നുമായി മലയാളി പിടിയിൽ

18 കിലോ ഹെറോയിനുമായി ബിനു ജോണാണ് പിടിയിലായത്.

Update: 2022-10-06 07:57 GMT

മുംബൈ: മുംബൈയിൽ ലഹരി മരുന്നുമായി മലയാളി പിടിയിൽ. 18 കിലോ ഹെറോയിനുമായി ബിനു ജോണാണ് പിടിയിലായത്. മുംബൈ വിമാനത്താവളത്തിൽ ഡിആർഐ നടത്തിയ പരിശോധനയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്. അന്താരാഷ്ട്ര മാർക്കറ്റിൽ 80 കോടിയോളം വില വരുന്ന ഹെറോയിനാണ് ഇയാളിൽനിന്ന് പിടിച്ചെടുത്തത്.

രഹസ്യവിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഡി.ആർ.ഐ ബിനു ജോണിനെ അറസ്റ്റ് ചെയ്തത്. ആദ്യം ബിനു ജോണിന്റെ ലഗേജ് ഡിആർഐ പരിശോധിക്കുകയായിരുന്നു. എന്നാൽ, ഇതിൽനിന്ന് ഒന്നും കണ്ടെത്താനായില്ല. പിന്നീട് ട്രോളി ബാഗിൽനിന്നാണ് മയക്കുമരുന്ന് കണ്ടെത്തിയത്.

വിദേശ പൗരനിൽനിന്നാണ് താൻ മയക്കുമരുന്ന് വാങ്ങിയതെന്ന് ബിനു ജോൺ ഡിആർഐക്ക് മൊഴി നൽകിയിട്ടുണ്ട്. 1000 ഡോളർ ഇയാൾ ബിനുവിന് നൽകിയതായും റിപ്പോർട്ടുണ്ട്. സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. കേസിൽ അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ഡിആർഐ അറിയിച്ചു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

Senior Web Journalist

മീഡിയവൺ ഓൺലൈനിൽ സീനിയർ വെബ് ജേണലിസ്റ്റാണ്. 2021 മുതൽ മീഡിയവണിൽ. 2012 മുതൽ മാധ്യമപ്രവർത്തനം തുടങ്ങി. ഫാറൂഖ് കോളജിൽ നിന്ന് മലയാളത്തിൽ ബിരുദം, കാലിക്കറ്റ് പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് പിജി ഡിപ്ലോമ. കേരള കൗമുദി, സിറാജ്, ചന്ദ്രിക എന്നീ സ്ഥാപനങ്ങളിൽ പ്രവർത്തിച്ചു

Editor - അഹമ്മദലി ശര്‍ഷാദ്

By - Web Desk

contributor

Similar News