ജാർഖണ്ഡിൽ പശു മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ അടിച്ചുകൊന്നു

ഗോഡ്ഡ ജില്ലയിലെ മതിഹാനി ഗ്രാമത്തിൽ 45 കാരനായ പപ്പു അൻസാരിയാണ് കൊല്ലപ്പെട്ടത്

Update: 2026-01-10 05:42 GMT

ന്യൂഡൽഹി: ജാർഖണ്ഡിൽ പശു മോഷണം ആരോപിച്ച് മുസ്‌ലിം യുവാവിനെ അടിച്ചുകൊന്നു. 45 കാരനായ പപ്പു അൻസാരിയാണ് കൊല്ലപ്പെട്ടത്. ഗോഡ്ഡ ജില്ലയിലെ മതിഹാനി ഗ്രാമത്തിൽ ബുധനാഴ്ച രാത്രിയാണ് കൊലപാതകം നടന്നതെന്ന് 'ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്' റിപ്പോർട്ട് ചെയ്തു.

പശുക്കളെ മോഷ്ടിച്ചെന്ന് ആരോപിച്ചാണ് ഒരു കൂട്ടം ആളുകൾ പപ്പു അൻസാരിയെ ആക്രമിച്ചത്. അക്രമം നടത്തിയത് ആരാണെന്ന് വ്യക്തമല്ലെന്നാണ് പൊലീസ് പറയുന്നത്. കൊലപാതകം നടന്നതായി സ്ഥിരീകരിച്ച ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ജെ.പി.എൻ ചൗധരി പ്രതികളെ കണ്ടെത്തുന്നതിനായി അന്വേഷണം പുരോഗമിക്കുകയാണെന്ന് വ്യക്തമാക്കി.

അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് മാധ്യമങ്ങളെ അറിയിക്കുമെന്നും ജെ.പി.എൻ ചൗധരി പറഞ്ഞു. കൊല്ലപ്പെട്ട പപ്പു അൻസാരി നേരത്തെ ക്രിമിനൽ കേസുകളിൽ പ്രതിയായിട്ടുണ്ടെന്നും ജയിലിൽ കിടന്നിട്ടുണ്ടെന്നും ചൗധരി പറഞ്ഞു.

Tags:    

Similar News