ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം; യുവാവ് സുഹൃത്തിന്‍റെ കഴുത്തു മുറിച്ച് രക്തം കുടിച്ചു: മറ്റൊരാള്‍ വീഡിയോ പകര്‍ത്തി

കർണാടകയിലെ ചിക്കബല്ലാപ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്

Update: 2023-06-26 08:33 GMT

ബെംഗളൂരു: സുഹൃത്തിന് തന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ ഭര്‍ത്താവ് യുവാവിന്‍റെ കഴുത്ത് മുറിച്ച് രക്തം കുടിച്ചു.കർണാടകയിലെ ചിക്കബല്ലാപ്പൂരിലാണ് ദാരുണമായ സംഭവം നടന്നത്.

ചിന്താമണി സ്വദേശി വിജയ് ആണ് ആക്രമണം നടത്തിയത്.സുഹൃത്തായ മാരേഷിന് തന്‍റെ ഭാര്യയുമായി ബന്ധമുണ്ടെന്ന് സംശയം തോന്നിയ വിജയ് അയാളെ കാണണമെന്ന് ആവശ്യപ്പട്ട് വിളിച്ചുവരുത്തുകയായിരുന്നു. തുടര്‍ന്ന് ഇതിനെച്ചൊല്ലി വഴക്കാവുകയും അക്രമത്തില്‍ കലാശിക്കുകയുമായിരുന്നു. വിജയ് മാരേഷിന്‍റെ കഴുത്തു മുറിക്കുകയും രക്തം കുടിക്കുകയും ചെയ്തു. ഇതെല്ലാം മറ്റൊരു സുഹൃത്ത് ക്യാമറയില്‍ പകര്‍ത്തി. സംഭവത്തിന്‍റെ ഞെട്ടിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മാരേഷ് അപകടനില തരണം ചെയ്തതായി പൊലീസ് പറഞ്ഞു.

ചെറിയ കത്തി ഉപയോഗിച്ചാണ് വിജയ് മാരേഷിനെ ആക്രമിച്ചതെന്നും പൊലീസ് വ്യക്തമാക്കി. വിജയിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ കേസെടുത്തിട്ടുണ്ടെന്നും വീഡിയോ ചിത്രീകരിച്ച ബാബുവിനായി പൊലീസ് തിരച്ചിൽ നടത്തുകയാണെന്നും കെഞ്ചർലഹള്ളി പൊലീസ് സ്റ്റേഷനിലെ പിഎസ്ഐ ജഗദീശ റെഡ്ഡി അറിയിച്ചു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

By - Web Desk

contributor

Similar News