ശല്യം ചെയ്തവരെ ഭാര്യ ചെരിപ്പുകൊണ്ട് അടിച്ചു; ഭർത്താവിനെ വെട്ടിക്കൊന്ന് ഗുണ്ടാസംഘം

പൊലീസ് പറഞ്ഞിട്ടാണ് യുവതി അക്രമികളെ ചെരിപ്പ് കൊണ്ടടിച്ചത്

Update: 2022-10-24 04:54 GMT
Editor : Lissy P | By : Web Desk

ബംഗളൂരു: ശല്യം ചെയ്തവരെ ഭാര്യ ചെരിപ്പുകൊണ്ട് അടിച്ച സംഭവത്തിന് പ്രതികാരമായി ഭർത്താവിനെ വെട്ടിക്കൊന്ന് ഗുണ്ടാസംഘം.ബംഗളൂരു യെലഹങ്കയ്ക്ക് സമീപം കൊണ്ടപ്പ ലേഔട്ടിൽ താമസിക്കുന്ന ചന്ദ്രശേഖർ (33) ആണ് കൊല്ലപ്പെട്ടത്.  വീടിന്റെ ടെറസിൽ നിൽക്കുമ്പോഴാണ് ചന്ദ്രശേഖറിനെ അക്രമികൾ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ച രാത്രി വൈകിയാണ് സംഭവം. പൊലീസിന് മുന്നിൽ വെച്ചായിരുന്നു തന്നെ ശല്യം ചെയ്തതവരെ ചന്ദ്രശേഖറിന്റെ ഭാര്യ ശ്വേത ചെരുപ്പുകൊണ്ടടിച്ചത്. ഇതിന് പ്രതികാരമായാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്.

Advertising
Advertising

ആന്ധ്രാപ്രദേശിലെ ഹിന്ദുപൂർ ജില്ലയിലെ പെഡിഹട്ടി സ്വദേശിയാണ് മരിച്ച ചന്ദ്രശേഖർ. മൂന്നര വർഷം മുമ്പായിരുന്നു വിവാഹം. ആറ് മാസം മുമ്പാണ് ദമ്പതികൾ ബംഗളൂരുവിലെത്തിയത്. ആന്ധ്രാപ്രദേശിലെ ഹിന്ദുപുരിൽ താമസിക്കുന്നതിനിടെ ഒരു സംഘം മർദിച്ചതായി ശ്വേത പൊലീസിൽ പരാതി നൽകിയിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാൻ പൊലീസിന്റെ സാന്നിധ്യത്തിൽ അക്രമികളും ശ്വേതയും തമ്മിൽ ചർച്ച നടത്തുകയും ചെയ്തിരുന്നു. അക്രമികളെ ചെരിപ്പുകൊണ്ടടിക്കാൻ പൊലീസാണ് ശ്വേതയോട് ആവശ്യപ്പെട്ടത്. ഈ

ഇതിന് ശേഷം ദമ്പതികൾ സ്ഥലം വിട്ട് ബംഗളൂരുവിൽ സ്ഥിരതാമസമാക്കിയിരുന്നു. നേരത്തെ നടന്ന സംഭവത്തിന്റെ പക തീർക്കാൻ ഭർത്താവിനെ അക്രമികൾ വെട്ടിക്കൊന്നതായാണ് പൊലീസും സംശയിക്കുന്നത്. സംഭവത്തിൽ പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News