ലഹരിക്ക്‌ അടിമയായ 35കാരനെ അച്ഛനും സഹോദരനും മകനും ചേർന്ന്‌ കൊന്ന് കത്തിച്ചു

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാളുടെ ചെയ്തികളിൽ മനംമടുത്താണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

Update: 2023-05-18 09:57 GMT

മുംബൈ: മദ്യത്തിനും മയക്കുമരുന്നിനും അടിമയായ 35കാരനെ പിതാവും സഹോദരനും മകനും ചേർന്ന് കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. മഹാരാഷ്ട്രയിലെ ജൽന ജില്ലയിൽ അംബാദ് താലൂക്കിലാണ് സംഭവം. ഇവരെ മൂന്നുപേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

മദ്യത്തിനും മയക്കുമരുന്നിനും അടിമയായ ഇയാളുടെ ചെയ്തികളിൽ മനംമടുത്താണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.

മെയ് 15 തിങ്കളാഴ്ചയാണ് കൊലപാതകം നടന്നത്. കൃഷിയിടത്തിൽവെച്ച് ഇവർ തമ്മിൽ വഴക്കുണ്ടാവുകയും യുവാവിനെ മൂവരും ചേർന്ന് ക്രൂരമായി മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാൾ മരണത്തിന് കീഴടങ്ങി. ചൊവ്വാഴ്ച വീണ്ടും ഇവിടെയെത്തിയ പ്രതികൾ പൊലീസ് നടപടി ഭയന്ന് മൃതദേഹം കത്തിക്കുകയായിരുന്നു.

ഇവർക്കെതിരെ കൊലപാതകത്തിനും തെളിവ് നശിപ്പിച്ചതിനും കേസെടുത്തതായി പൊലീസ് പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News