ഭാര്യയുമായി തർക്കത്തിനിടെ 15 മാസം പ്രായമായ കുഞ്ഞിനെ മതിലിൽ എറിഞ്ഞുകൊന്ന് പിതാവ്

സംഭവത്തിൽ പ്രതിയായ പിതാവിനെ പാെലീസ് കസ്റ്റഡിയിലെടുത്തു.

Update: 2023-03-27 05:45 GMT

ജയ്പൂർ: ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് 15 മാസം പ്രായമുള്ള മകളെ മതിലിൽ എറിഞ്ഞ് കൊലപ്പെടുത്തി പിതാവ്. രാജസ്ഥാനിലെ ജുൻജുനു ജില്ലയിലെ നവൽ​ഗഡ് പ്രദേശത്തെ കൈറു ​ഗ്രമത്തിലാണ് സംഭവം. സംഭവത്തിൽ പ്രതിയായ പിതാവ് ഗിർധർപുര സ്വദേശി കൈലാശിനെ പാെലീസ് കസ്റ്റഡിയിലെടുത്തു.

ഇയാളുടെ ഭാര്യ പരസ്രാംപുര സ്വദേശിയായ കവിത അടുത്തിടെ ഗംഗൗർ ആരാധനയ്ക്കായി സ്വന്തം ഗ്രാമത്തിലേക്ക് പോയിരുന്നു. ഞായറാഴ്ച രാവിലെ ഭർത്താവ് യുവതിയെ തിരിച്ചു കൊണ്ടുപോകാൻ ഗ്രാമത്തിൽ എത്തിയെങ്കിലും അവർ പോകാൻ തയ്യാറായില്ല.

വീട്ടിലുണ്ടായിരുന്ന അമ്മാവനും തിരികെ പോകാൻ തന്നോട് ആവശ്യപ്പെട്ടത് കൈലാഷിനെ ചൊടിപ്പിച്ചു. ഇതോടെ അമ്മാവന്റെ മടിയിൽ കളിച്ചുകൊണ്ടിരുന്ന 15 മാസം പ്രായമുള്ള മകൾ ഓജസ്വിയെ കൈലാഷ് തട്ടിയെടുത്തു.

ഇതിനെ വീട്ടുകാർ എതിർക്കുകയും കുട്ടിയെ തിരികെ വിടാൻ ആവശ്യപ്പെടുകയും ചെയ്തപ്പോൾ, രോഷാകുലനായ പ്രതി മകളെ ചുമരിലേക്ക് എറിയുകയും കുഞ്ഞ് തൽക്ഷണം മരിക്കുകയുമായിരുന്നു.

കവിതയും സഹോദരിയും യഥാക്രമം കൈലാഷിനേയും ഇയാളുടെ ഇളയ സഹോദരനെയുമാണ് വിവാഹം ചെയ്തിരിക്കുന്നത്. എന്നാൽ മദ്യപാനത്തിന് അടിമയാണ് സഹോദരനെന്നും ഇത് അവരുടേയും കൈലാഷിന്റേയും കുടുംബ ജീവിതത്തിൽ വലിയ തർങ്ങൾക്ക് വഴിവെക്കാറുണ്ടെന്നും നവൽ​ഗഢ് സിഐ സുനിൽ ശർമ പറഞ്ഞു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News