മെട്രോയിൽ പരസ്യമായി യുവാവിന്റെ സ്വയംഭോ​ഗം; നടപടിയാവശ്യപ്പെട്ട് വനിതാ കമ്മീഷൻ

ദൃശ്യങ്ങൾ മറ്റ് യാത്രികരിലൊരാൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

Update: 2023-04-28 14:00 GMT

ന്യൂഡൽഹി: ഡൽഹി മെട്രോയ്ക്കുള്ളിൽ യുവാവിന്റെ പരസ്യ സ്വയംഭോ​ഗം. നിരവധി യാത്രികർ ചുറ്റും ഇരിക്കെയാണ് യുവാവ് സ്വയംഭോ​​ഗം ചെയ്തത്. അടുത്തിരുന്ന യാത്രക്കാരോട് അശ്ലീല ചേഷ്ടകളും ഇയാൾ കാണിച്ചു. ദൃശ്യങ്ങൾ മറ്റ് യാത്രികരിലൊരാൾ പകർത്തി സോഷ്യൽമീഡിയയിൽ പങ്കുവച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്.

ഇയാളുടെ പ്രവൃത്തിയിൽ ചുറ്റുമുള്ളവർ അസ്വസ്ഥത പ്രകടിപ്പിക്കുകയും ചിലർ എഴുന്നേറ്റ് മറ്റ് സീറ്റുകളിൽ പോയി ഇരിക്കുകയും ചെയ്തു. സംഭവത്തിൽ ഡൽഹി വനിതാ കമ്മീഷൻ അധ്യക്ഷ സ്വാതി മലിവാൾ ഡൽഹി പൊലീസിനും ഡൽഹി മെട്രോയ്ക്കും നോട്ടീസ് അയച്ചു. ഇയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അവർ പൊലീസിനോട് ആവശ്യപ്പെട്ടു.

Advertising
Advertising

"ഡൽഹി മെട്രോയിൽ ഒരാൾ യാതൊരു ലജ്ജയില്ലാതെ സ്വയംഭോഗം ചെയ്യുന്ന ഒരു വീഡിയോ കാണാൻ കഴിഞ്ഞു. ഇത് തികച്ചും വെറുപ്പുളവാക്കുന്നതും വേദനിപ്പിക്കുന്നതുമാണ്. ഈ നാണംകെട്ട പ്രവൃത്തിക്കെതിരെ സാധ്യമായ കർശന നടപടി ഉറപ്പാക്കാൻ ഞാൻ ഡൽഹി പൊലീസിനും ഡൽഹി മെട്രോയ്ക്കും നോട്ടീസ് നൽകുന്നു"- സ്വാതി മലിവാൾ ട്വീറ്റ് ചെയ്തു.

ഫോണിൽ അശ്ലീല വീഡിയോകൾ കണ്ടായിരുന്നു ഇയാൾ സ്വയംഭോഗത്തിൽ ഏർപ്പെട്ടത്. എന്നാൽ ഇയാളുടെ പ്രവൃത്തികളെ പൂർണമായും അവഗണിച്ച് രണ്ട് സീറ്റുകൾ അകലെ മറ്റൊരാൾ ഇരിക്കുന്നതും വീഡിയോയിൽ കാണാം. ഇയാൾക്കെതിരെ രൂക്ഷവിമർശനമുന്നയിച്ചും ശക്തമായ നടപടിയാവശ്യപ്പെട്ടും നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. എന്തുകൊണ്ടാണ് ചുറ്റുമുണ്ടായിരുന്നവർ ഇതിനെതിരെ പ്രതികരിക്കാതിരുന്നതെന്ന് നിരവധി പേർ സോഷ്യൽമീഡിയകളിൽ ചോദിച്ചു.

അതേസമയം, സംഭവത്തിൽ ഡൽഹി മെട്രോ പ്രസ്താവനുമായി രം​ഗത്തെത്തി. എല്ലാവരും സഹ യാത്രികരോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് ഡിഎംആർസി (ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ) അഭ്യർഥിച്ചു. ഇത്തരം കാര്യങ്ങൾ കണ്ടാൽ മെട്രോയിലുള്ള മറ്റുള്ളവർ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഡിഎംആർസി ആവശ്യപ്പെട്ടു. 



Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News