മിണ്ടാൻ വിസമ്മതിച്ചതിന് 20കാരിയെ സ്ക്രൂഡ്രൈവർ കൊണ്ട് 51 തവണ കുത്തി കൊലപ്പെടുത്തി യുവാവ്

യുവാവ് എത്തുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു.

Update: 2022-12-27 10:30 GMT

റായ്പൂർ: 20കാരിയായ യുവതിയെ 51 തവണ സ്ക്രൂഡ്രൈവർ ഉപയോഗിച്ച് കുത്തി കൊലപ്പെടുത്തി യുവാവ്. തന്നോട് സംസാരിക്കാൻ വിസമ്മതിച്ചതിനാണ് അരുംകൊല.

ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ സൗത്ത് ഈസ്റ്റേൺ കോൾഫീൽഡ്സ് ലിമിറ്റഡിന്റെ (എസ്.ഇ.സി.എൽ) പമ്പ് ഹൗസ് കോളനിയിൽ ഡിസംബർ 24നാണ് സംഭവം നടന്നതെന്ന് സിറ്റി പൊലീസ് സൂപ്രണ്ട് (കോർബ) വിശ്വദീപക് ത്രിപാഠി പറഞ്ഞു.

യുവാവ് എത്തുമ്പോൾ പെൺകുട്ടി വീട്ടിൽ ഒറ്റയ്ക്കായിരുന്നു. പൊടുന്നനെ യുവതിയെ കടുന്നുപിടിച്ച് നിലവിളി പുറത്തുകേൾക്കാതിരിക്കാൻ തലയണ ഉപയോ​ഗിച്ച് മുഖം പൊത്തിപ്പിടിച്ച ശേഷം സ്ക്രൂഡ്രൈവർ ഉപയോ​ഗിച്ച് 51തവണ കുത്തുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷം ഇവിടെ നിന്ന് കടന്നുകളയുകയും ചെയ്തു.

Advertising
Advertising

തുടർന്ന്, പെൺകുട്ടിയുടെ സഹോദരൻ വീട്ടിലെത്തിയപ്പോൾ രക്തത്തിൽ കുളിച്ചുകിടക്കുന്ന സഹോദരിയെയാണ് കണ്ടത്. ജഷ്പൂർ ജില്ലക്കാരനായ പ്രതി മൂന്ന് വർഷം മുമ്പ് ഒരു ബസിൽ കണ്ടക്ടറായി ജോലി ചെയ്യുമ്പോൾ യുവതിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നതായും യുവതി ആ വാഹനത്തിൽ പതിവായി യാത്ര ചെയ്യാറുണ്ടായിരുന്നെന്നും പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

പ്രതി പിന്നീട് ജോലിക്കായി ഗുജറാത്തിലെ അഹമ്മദാബാദിലേക്ക് പോവുകയും ഇരുവരും ഫോണിൽ ബന്ധപ്പെട്ടുവരികയും ചെയ്തു. ഇതിനിടെ യുവതി തന്നോട് ഫോണിൽ സംസാരിക്കുന്നത് നിർത്തി.

ഇതോടെ ഇയാൾ അവളേയും മാതാപിതാക്കളേയും ഭീഷണിപ്പെടുത്തിയിരുന്നതായി പൊലീസ് പറഞ്ഞു. കൊലപാതകത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് പ്രതിയെ പിടികൂടാനായി നാല് സംഘങ്ങളെ രൂപീകരിച്ചതായും എസ്.പി അറിയിച്ചു.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

Chief Web Journalist

മീഡിയവണ്‍ ഓണ്‍ലൈനില്‍ ചീഫ് വെബ് ജേണലിസ്റ്റാണ്. 2022 ആഗസ്റ്റ് മുതല്‍ മീഡിയവണില്‍. 2012 മുതല്‍ പത്ര- ഓണ്‍ലൈന്‍ മേഖലകളിലായി 13 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന പരിചയം. സോഷ്യോളജിയില്‍ ബിരുദവും തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് ജേണലിസത്തില്‍ ഡിപ്ലോമയും. കേരള, ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകള്‍ക്കൊപ്പം കായികം, ആരോഗ്യം, വിനോദം തുടങ്ങിയ വിഷയങ്ങളും കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലുസീവുകള്‍, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍, ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

Editor - ഷിയാസ് ബിന്‍ ഫരീദ്

By - Web Desk

contributor

Similar News