പാകിസ്താന്‍ ജനത ഇന്ത്യയെ ശത്രുവായി കാണുന്നില്ല: മണിശങ്കര്‍ അയ്യര്‍

‘മെമ്മറീസ് ഓഫ് എ മാവറിക് - ദി ഫസ്റ്റ് ഫിഫ്റ്റി ഇയേഴ്സ് (1941-1991)’ എന്ന തന്‍റെ ആത്മകഥയെക്കുറിച്ച് വാർത്താ എജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം

Update: 2023-08-24 06:31 GMT

മണിശങ്കര്‍ അയ്യര്‍

ഡല്‍ഹി: ഇന്ത്യയെ പാകിസ്താന്‍ ജനത ശത്രു രാജ്യമായി കാണുന്നില്ലെന്നും ഇത്തരത്തിൽ ചിന്തിക്കുന്നവരാണ് ഇന്ത്യയെ സംബന്ധിച്ചിടത്തോളം പാകിസ്താനിലെ ഏറ്റവും വലിയ സ്വത്തെന്നും നയതന്ത്രജ്ഞനും കോൺഗ്രസ് നേതാവുമായ മണിശങ്കർ അയ്യർ. ‘മെമ്മറീസ് ഓഫ് എ മാവറിക് - ദി ഫസ്റ്റ് ഫിഫ്റ്റി ഇയേഴ്സ് (1941-1991)’ എന്ന തന്‍റെ ആത്മകഥയെക്കുറിച്ച് വാർത്താ എജൻസിയായ പി.ടി.ഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്‍റെ പ്രതികരണം.

1978 ഡിസംബർ മുതൽ 1982 ജനുവരി വരെ കറാച്ചിയിൽ ഇന്ത്യയുടെ കോൺസൽ ജനറലായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. പാകിസ്താനുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെടാതെ കിടക്കുന്ന കാലത്തോളം ലോക രാഷ്ട്രങ്ങൾക്കിടയില്‍ അർഹമായ സ്ഥാനം നേടാൻ ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രയാസമായിരിക്കുമെന്നും മണിശങ്കർ അയ്യർ പറഞ്ഞു.

Advertising
Advertising

‘‘കറാച്ചിയിലെ താമസത്തിനിടെ, ഒരു ദിവസം അത്താഴം കഴിച്ച് മടങ്ങിവരുന്നതിനിടെ, ഭാര്യ സുനീത് എന്നോട് മനസ്സിൽ പ്രതിധ്വനിപ്പിച്ച ഒരു ചോദ്യം ചോദിച്ചു - ‘ഇതൊരു ശത്രു രാജ്യമാണ്, അല്ലേ?. പാകിസ്താനിലുണ്ടായിരുന്ന മൂന്ന് വർഷവും പാകിസ്താനിൽനിന്ന് തിരിച്ചെത്തിയതിനു ശേഷമുള്ള കഴിഞ്ഞ 40 വർഷവും ഞാൻ ഈ ചോദ്യം സ്വയം ചോദിച്ചു. സൈനിക, രാഷ്ട്രീയ വീക്ഷണം എന്തുമാകട്ടെ, പാകിസ്താനിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവർ ഒരു ശത്രു രാജ്യമല്ല, അല്ലെങ്കിൽ അവർ ഇന്ത്യയെ ശത്രുരാജ്യമായി കണക്കാക്കുന്നില്ല എന്ന നിഗമനത്തിൽ ഞാൻ എത്തിയിരിക്കുന്നു’’– അദ്ദേഹം പറഞ്ഞു. പാകിസ്താന്‍ കോൺസൽ ജനറലെന്ന നിലയിലുള്ള പ്രവർത്തനമാണ് തന്‍റെ ബ്യൂറോക്രാറ്റിക് കരിയറിലെ അവിസ്‌മരണീയമെന്നു കണക്കാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News