'കേരളത്തിൽ കൊടുക്കുന്ന റേഷനരി മുഴുവനും മോദി അരി, ഒരു മണിപോലും പിണറായി വിജയന്റെയല്ല': കേന്ദ്രമന്ത്രി ജോർജ് കുര്യൻ

ജനങ്ങളുടെ അവകാശമായതു കൊണ്ടാണ് വിളിച്ചു പറയാത്തതെന്നും ജോർജ് കുര്യൻ

Update: 2025-08-26 13:42 GMT
Editor : Lissy P | By : Web Desk

കൊച്ചി: കേരളത്തിൽ കൊടുക്കുന്ന മുഴുവനും മോദി അരിയാണെന്നും ഒരു മണി അരി പോലും മുഖ്യമന്ത്രി പിണറായി വിജയന്റെയില്ലെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ. കേരളത്തിൽ ഒരു മാസം കേന്ദ്രം തരുന്നത് 1,18,784 മെട്രിക് ടൺ ഭക്ഷ്യ വസ്തുക്കളാണ്. ഓണത്തിന് ആറ് മാസത്തേക്കുള്ള അരി മുൻകൂട്ടി അനുവദിച്ചിട്ടും അനാവശ്യ വിവാദമുണ്ടാക്കുന്നു. ഇത് ജനങ്ങളുടെ അവകാശമായതു കൊണ്ടാണ് വിളിച്ചു പറയാത്തതെന്നും  ഇനിയിപ്പോൾ ബിജെപി പ്രവർത്തകരോട് പറയാൻ പറയേണ്ടിവരുമെന്നും ജോർജ് കുര്യൻ കൊച്ചിയിൽ പറഞ്ഞു.

'ഓണം പോലുള്ള അവസരങ്ങളിൽ കേന്ദ്രസർക്കാർ ആറുമാസത്തേക്കുള്ള അരി അഡ്വാൻസായി നൽകിയിട്ടുണ്ട്. അതും ഒരു രൂപ പോലും നൽകാതെ വിതരണം ചെയ്യാം.ഇനി അത് പോരെങ്കില്‍ 22.5 രൂപക്ക് സംസ്ഥാനത്തിന് അരി വാങ്ങാനാകും. ഇതുമുഴുവന്‍ മോദി അരിയാണ്.കേരളത്തില്‍ കൊടുക്കുന്ന അരിമുഴുവന്‍ മോദി അരിയാണ്.ഇത് മുഴുവന്‍ ഞങ്ങളുടെയാണെന്നാണ് ഇവിടെ പറഞ്ഞുനടക്കുന്നത്.നല്ലൊരു ഉത്സവ അവസരത്തില്‍ ഇത് വിളിച്ചുപറയേണ്ട ആവശ്യമില്ല.ഞങ്ങളത് ചെയ്യുന്നുമില്ല.ജനങ്ങളുടെ അവകാശമാണെന്നും' കേന്ദ്ര മന്ത്രിപറഞ്ഞു.

Advertising
Advertising

അതേസമയം, കേരളം ഞെട്ടുന്ന വാർത്ത പുറത്ത് വിടുമെന്ന പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ പരാമർശത്തെയും ജോർജ് കുര്യൻ പരിഹസിച്ചു. താൻ ഇപ്പോൾ തന്നെ ഞെട്ടിയെന്നായിരുന്നു ജോർജ് കുര്യൻ്റെ മറുപടി.

Full View


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News