ഇഎസ്‌ഐ മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയിലെന്ന് മന്ത്രി മൻസൂഖ് മാണ്ഡവ്യ

കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി

Update: 2026-02-12 16:49 GMT

ന്യുഡൽഹി: കേരളത്തിന് അനുവദിച്ച ഇഎസ്‌ഐ മെഡിക്കൽ കോളജ് സംസ്ഥാന സർക്കാർ എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റ് നൽകിയിലെന്ന് കേന്ദ്ര തൊഴിൽ മന്ത്രി മൺസൂഖ് മണ്ഡവ്യ. തൊഴിലാളികൾക്കായുള്ള മെഡിക്കൽ കോളജ് ആരംഭിക്കാൻ അവസരം നൽകാത്ത സംസ്ഥാനത്തിന് തൊഴിലാളി അവകാശങ്ങളെ കുറിച്ച് സംസാരിക്കാൻ അർഹതയില്ലെന്നും മന്ത്രി ലോക്‌സഭയിൽ പറഞ്ഞു.

കൊല്ലം എംപി എൻ.കെ പ്രേമചന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി. 300 പേർക്ക് തൊഴിൽ സാധ്യതയുണ്ടായിരുന്ന മെഡിക്കൽ കോളേജിനാണ് സംസ്ഥാന സർക്കാർ എസ്സൻഷ്യലിറ്റി സർട്ടിഫിക്കറ്റ് നൽകാഞ്ഞത്. നാഷണൽ മെഡിക്കൽ കമ്മീഷന് അപേക്ഷ നൽകാൻ സർട്ടിഫിക്കറ്റ് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു.

Tags:    

Writer - ശരത് ഓങ്ങല്ലൂർ

Chief Web Journalist

2025 ഒക്ടോബർ മുതൽ മീ‍ഡിയവണിൽ ചീഫ് വെബ് ജേർണലിസ്റ്റാണ്. ടിവി ന്യു, ഇന്ത്യാവിഷൻ, മാധ്യമം, കൈരളി ന്യൂസ് എന്നീ സ്ഥാപനങ്ങളുടെ വിവിധ ബ്യൂറോകളിൽ പ്രവർത്തിച്ചു. പട്ടാമ്പി ​ഗവ.സംസ്കൃത കോളജിൽ നിന്ന് മലയാളത്തിൽ ബിരുദവും കാക്കനാട് പ്രസ് അക്കാദമിയിൽ നിന്ന് ജേണലിസത്തിൽ പിജി ഡിപ്ലോമയും നേടി. കേരള, ദേശീയ വാർത്തകൾ കൈകാര്യം ചെയ്യുന്നു. നിരവധി എക്സ്ക്ലൂസീവ് റിപ്പോർട്ടുകൾ, അഭിമുഖങ്ങള്‍, ഫീച്ചറുകള്‍ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ശരത് ഓങ്ങല്ലൂർ

By - Web Desk

contributor

Similar News