'മോദിയെ കെട്ടിപ്പിടിച്ചു, കണ്ണിറുക്കി കാണിച്ചു, ഇപ്പോൾ ഫ്ലയിങ് കിസ്സ്'; പാർലമെന്റിനെ അപമാനിക്കുന്നത് കോണ്‍ഗ്രസിന്റെ സ്വഭാവമെന്ന് കേന്ദ്രമന്ത്രി

ലോക്സഭയിൽ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത നടപടിയെയും മന്ത്രി ന്യായീകരിച്ചു.

Update: 2023-08-11 09:17 GMT
Advertising

ഡൽഹി: ഫ്ലയിങ് കിസ്സ് വിവാദത്തിൽ രാഹുൽ ഗാന്ധിക്കെതിരെ കേന്ദ്രമന്ത്രി ശോഭ കരന്തലജെ. പാർലമെന്റിനെയും രാജ്യത്തെയും അപമാനിക്കുന്നത് കോണ്‍ഗ്രസുകാരുടെ സ്വഭാവമാണെന്ന് മന്ത്രി പറഞ്ഞു. മുമ്പ് പ്രധാനമന്ത്രിയെ കെട്ടിപ്പിടിച്ചു, കണ്ണിറുക്കി കാണിച്ചു. ഇപ്പോൾ ഫ്ലയിങ് കിസ്സ് നൽകി രാഹുൽ പാർലമെന്റിനെ അപമാനിച്ചെന്നാണ് മന്ത്രിയുടെ പരാമർശം.  

ലോക്സഭയിൽ പ്രതിപക്ഷ നേതാവ് അധീർ രഞ്ജൻ ചൗധരിയെ സസ്പെൻഡ് ചെയ്ത നടപടിയെയും മന്ത്രി ന്യായീകരിച്ചു. അധീർ രഞ്ജൻ ചൗധരി ചെയ്തത് തെറ്റുതന്നെയാണ്. 140 കോടി ജനം ഇതെല്ലാം കണ്ടുകൊണ്ടിരിക്കുകയാണെന്നും സർക്കാറിനെയോ ബിജെപിയെയോ അല്ല പാർലമെന്റിനെയാണ് അപമാനിച്ചതെന്നും ശോഭ കരന്തലജെ പറഞ്ഞു.   

ലോക്‌സഭയിൽ കോൺഗ്രസ് നേതാവ് രാഹുൽഗാന്ധി ഫ്ലയിങ് കിസ് നൽകിയെന്ന ആരോപണം കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഉയർത്തിയത്. ലോക്സഭയിൽ അവിശ്വാസ പ്രമേയ ചർച്ചയ്ക്കിടെ പ്രസംഗം കഴിഞ്ഞ് പാർലമെന്റിൽ നിന്ന് പുറത്തുപോകുമ്പോൾ കോൺഗ്രസ് എംപി രാഹുൽ ഗാന്ധി 'ഫ്ലയിങ് കിസ്' നൽകിയെന്നായിരുന്നു സ്മൃതി ഇറാനിയുടെ ആരോപണം. ഇത് സംബന്ധിച്ച് സ്പീക്കർക്ക് പരാതി നൽകുകയും ചെയ്തിരുന്നു.  


Tags:    

Writer - ഹരിഷ്മ വടക്കിനകത്ത്

contributor

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News