Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: രാജ്യത്ത് സമീപകാലത്തെ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ഉന്നയിച്ച് സിബിസിഐയുടെ സ്വാതന്ത്ര്യദിന സന്ദേശം. ന്യൂനപക്ഷങ്ങൾക്കെതിരായ സാമൂഹ്യവിരുദ്ധരുടെ ഇത്തരം ആക്രമണങ്ങൾ രാജ്യത്തിന്റെ ഐക്യത്തിന് ഭീഷണിയാണെന്ന് സിബിസിഐ ചൂണ്ടിക്കാട്ടി.
ഭരണഘടന ഉറപ്പാക്കുന്ന അവകാശങ്ങൾ സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും സംരക്ഷിക്കണമെന്നും സിബിസിഐ അധ്യക്ഷൻ മാർ ആൻഡ്രൂസ് താഴത്തിന്റെ സന്ദേശത്തിൽ പറഞ്ഞു. സ്വാതന്ത്ര്യവും, സമത്വവും, നീതിയും പരീക്ഷിക്കപ്പെടുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ക്രൈസ്തവർ സ്വാതന്ത്ര്യ സമരത്തിൽ വഹിച്ച പങ്ക് ചൂണ്ടിക്കാട്ടിയായിരുന്നു മാർ ആൻഡ്രൂസ് താഴത്തിന്റെ സന്ദേശം.