'വരൂ...തമിഴ്‌നാട്ടിൽ പരിശീലിക്കാം'; മണിപ്പൂരി കായികതാരങ്ങളെ സ്വാഗതം ചെയ്ത് എം.കെ സ്റ്റാലിൻ

മണിപ്പൂരിലെ താരങ്ങൾക്ക് തമിഴ്‌നാട്ടിൽ പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ യുവജനക്ഷേമ കായിക വികസന മന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

Update: 2023-07-23 09:41 GMT

ചെന്നൈ: കലാപം രൂക്ഷമായ മണിപ്പൂരിലെ കായിക താരങ്ങളെ പരിശീലനത്തിന് തമിഴ്‌നാട്ടിലേക്ക് സ്വാഗതം ചെയ്ത് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. താരങ്ങൾക്ക് ആവശ്യമായ എല്ലാ സഹായവും നൽകുമെന്ന് സ്റ്റാലിന്റെ മകനും കായിക മന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ ഉറപ്പ് നൽകി.

ഏഷ്യൻ ഗെയിംസ്, ഖേലോ ഇന്ത്യ എന്നിവ നടക്കാനിരിക്കെ മണിപ്പൂരിലെ കായിക താരങ്ങൾക്ക് അവിടെ പരിശീലനം നടത്താൻ കഴിയുന്നില്ല. മണിപ്പൂരിലെ താരങ്ങൾക്ക് തമിഴ്‌നാട്ടിൽ പരിശീലനത്തിനുള്ള ക്രമീകരണങ്ങൾ ഒരുക്കാൻ യുവജനക്ഷേമ കായിക വികസന മന്ത്രിക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും സ്റ്റാലിൻ ട്വീറ്റ് ചെയ്തു.

Advertising
Advertising

മണിപ്പൂർ ചാമ്പ്യൻമാരെ പ്രത്യേകിച്ച് വനിതാ ചാമ്പ്യൻമാരെ സൃഷ്ടിക്കുന്നതിന് പേരുകേട്ടതാണ്. മണിപ്പൂരിലെ നിലവിലെ സാഹചര്യങ്ങളെ തമിഴ്‌നാട് വലിയ ആശങ്കയോടെയും വേദനയോടെയുമാണ് നോക്കിക്കാണുന്നത്. 'എല്ലാ സ്ഥലവും എന്റേതാണ്, എല്ലാ ആളുകളും എന്റെ ബന്ധുക്കളാണ്' എന്ന പ്രസിദ്ധമായ വചന ഉദ്ധരിച്ച സ്റ്റാലിൻ സ്‌നേഹവും കരുതലുമാണ് തമിഴ് സംസ്‌കാരത്തിന്റെ മുഖമുദ്രയെന്നും പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News