' റെയില്‍വേസ്റ്റേഷനില്‍ ചായവിറ്റ് നടന്ന ഒരു കൊച്ചു പയ്യനാണ് ഇന്ന് നിങ്ങള്‍ക്ക് മുന്നില്‍ എണീറ്റ് നില്‍ക്കുന്നത്' ; യു.എന്നില്‍ പ്രധാനമന്ത്രി

വൈവിധ്യങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സത്ത എന്ന് പ്രധാനമന്ത്രി

Update: 2021-09-25 16:44 GMT
Advertising

യു.എന്‍ പൊതുസഭയില്‍ തന്‍റെ ബാല്യകാലമോര്‍മിച്ച് പ്രധാനമന്ത്രി. പണ്ട് അച്ഛനെ സഹായിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ ചായവിറ്റ് നടന്ന ഒരു കൊച്ചു പയ്യനാണ് ഇന്ന് യു. എന്‍ പൊതുസഭയില്‍ എഴുന്നേറ്റ് നില്‍ക്കുന്നത് എന്നും ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്ത് എന്നും അദ്ദേഹം പറഞ്ഞു. 

'പണ്ട് റെയില്‍വേ സ്റ്റേഷനില്‍ തന്‍റെ അച്ഛനെ സഹായിക്കാന്‍ ചായവിറ്റ് നടന്നിരുന്ന ഒരു കൊച്ചു പയ്യനാണ് ഇന്ന് യു.എന്‍ പൊതു സഭയെ അഭിമുഖീകരിച്ച് നാലാം തവണ പ്രസംഗിക്കുന്നത്. ഇതാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കരുത്ത് . ജനാധിപത്യത്തിന്‍റെ മാതാവ് എന്നറിയപ്പെടുന്ന രാജ്യത്തെ പ്രതിനിധീകരിച്ചാണ് ഞാനിവിടെ എഴുന്നേറ്റ് നില്‍ക്കുന്നത്. ജനാധിപത്യത്തിന്‍റെ വലിയൊരു പാരമ്പര്യം  ഇന്ത്യക്ക് കൈമുതലായുണ്ട്'. പ്രധാനമന്ത്രി പറഞ്ഞു. 

'വ്യത്യസ്ത ഭാഷകളും സംസ്കാരങ്ങളും ജീവിതരീതികളും നിലനില്‍ക്കുന്ന ഇന്ത്യയുടെ വൈവിധ്യങ്ങളാണ് ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ സത്ത അദ്ദേഹം പറഞ്ഞു'. ലോകത്തുടനീളം കോവിഡ് ബാധിച്ചു മരിച്ച ആളുകള്‍ക്ക് പ്രധാനമന്ത്രി യു.എന്‍ പൊതുസഭയില്‍ അനുശോചനമറിയിച്ചു.

Tags:    

Writer - ഹാരിസ് നെന്മാറ

contributor

Editor - ഹാരിസ് നെന്മാറ

contributor

By - Web Desk

contributor

Similar News