ഒന്നര വയസുള്ള കുഞ്ഞിന് ബലമായി സിഗരറ്റും മദ്യവും നല്‍കുന്ന അമ്മ; ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

ബുധനാഴ്ച രാത്രി സിൽച്ചാറിലെ ചെങ്കുരിയിലാണ് ഞെട്ടിക്കുന്ന സംഭവം

Update: 2024-06-18 02:48 GMT
Editor : Jaisy Thomas | By : Web Desk

സില്‍ചാര്‍: അസ്സമില്‍ നിന്നും പുറത്തുവന്ന ഒരു വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുകയാണ്. സ്വന്തം അമ്മ തന്നെ 20 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞിനെക്കൊണ്ട് ബലമായി സിഗരറ്റ് വലിപ്പിക്കുന്നതാണ് വീഡിയോയിലുള്ളത്. ബുധനാഴ്ച രാത്രി സിൽച്ചാറിലെ ചെങ്കുരിയിലാണ് ഞെട്ടിക്കുന്ന സംഭവം.

സംഭവുമായി ബന്ധപ്പെട്ട് ചിത്രങ്ങള്‍ സഹിതം പ്രാദേശിക ചൈൽഡ് ഹെൽപ്പ് ലൈൻ സെല്ലിന് പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പുറംലോകമറിയുന്നത്. പരാതി ലഭിച്ചയുടന്‍ യുവതിയുടെ വീട്ടിലെത്തിയ പൊലീസ് കുട്ടിയെ രക്ഷപ്പെടുത്തുകയും അമ്മയെ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു.കുഞ്ഞിന് അമ്മ മദ്യം നല്‍കിയതായും പരാതിയുണ്ട്. നിലവിൽ അമ്മയും കുഞ്ഞും ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ (സിഡബ്ല്യുസി) കസ്റ്റഡിയിലാണെന്നും സമഗ്രമായ അന്വേഷണത്തിന് ശേഷം തെളിവുകൾ പരിശോധിച്ച് അമ്മയെ ചോദ്യം ചെയ്ത് ഉചിതമായ നടപടികൾ കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്.

Advertising
Advertising

നിരവധി ഉപയോക്താക്കളാണ് അമ്മക്കെതിരെ രംഗത്തെത്തിയത്. യുവതിക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും കുഞ്ഞിനെ ദത്ത് നല്‍കണമെന്നും ആവശ്യപ്പെട്ടു. "സ്‌നേഹമുള്ളതും ഉത്തരവാദിത്തമുള്ളതുമായ ഒരു കുടുംബത്തിന് കുട്ടിയെ ദത്ത് നൽകണം! അവര്‍ക്ക് ഒരു അമ്മയാകാനുള്ള യോഗ്യതയില്ല. വിദേശ രാജ്യങ്ങളിൽ ആണെങ്കില്‍ അവൾ വളരെക്കാലം ജയിലിൽ കിടക്കുമായിരുന്നു'' ഒരാള്‍ കുറിച്ചു. യുവതിക്ക് കൗണ്‍സലിംഗ് നല്‍കണമെന്ന് മറ്റൊരാള്‍ അഭിപ്രായപ്പെട്ടു.

അതിനിടെ സമാനമായ ഒരു സംഭവത്തില്‍ പിഞ്ചുകുഞ്ഞിനെയും കയ്യിലെടുത്ത് സിഗരറ്റ് വലിച്ചെകാണ്ട് റീല്‍ ചെയ്യുന്ന ഒരു അമ്മയുടെ വീഡിയോയും സോഷ്യല്‍മീഡിയയില്‍ പ്രത്യക്ഷപ്പെട്ടു. പഴയൊരു ബോളിവുഡ് ഗാനത്തിന് ലിപ് സിങ്കിംഗ് ചെയ്യുന്ന യുവതിയെ വീഡിയോയില്‍ കാണാം. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News